അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്കിത് പൂര്‍ണമായും ആസ്വദിക്കാനാവില്ല; അവതാര്‍ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി ജയിംസ് കാമറൂണ്‍

ഇന്ത്യന്‍ ബോക്സോഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ഏറ്റവും പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ബോക്സോഫീസില്‍ പുതുചരിത്രം എഴുതിച്ചേര്‍ത്തിരിക്കുകയാണ്് ഈ ജെയിംസ് കാമറൂണ്‍ ചിത്രം.

ചിത്രം ഐമാക്‌സ് 3D, ഡോള്‍ബി സിനിമ തുടങ്ങിയ പ്രീമിയം വലിയ ഫോര്‍മാറ്റ് തിയറ്ററുകളില്‍ കാണുന്നതിന് വേണ്ടി നിര്‍മ്മിച്ചതാണ്, എന്നാല്‍ അതിനര്‍ത്ഥം വീട്ടിലിരുന്ന് സിനിമകള്‍ കാണുന്നത് ആസ്വാദന നിലവാരം കുറയ്ക്കും എന്നല്ല.

ഇപ്പോഴിതാ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്നെ സിനിമയുടെ ആസ്വാദന രീതികളെക്കുറിച്ചും ഫോണില്‍ ഈ സിനിമ കാണുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.

നല്ല ശബ്ദ സംവിധാനമുണ്ടെങ്കില്‍ വലിയ സ്‌ക്രീനുള്ള ടെലിവിഷനില്‍ മികച്ച നിലയില്‍ തന്നെ നിങ്ങള്‍ക്ക് അവതാര്‍ കാണാന്‍ കഴിയും. മികച്ച ഒരു ആസ്വാദന നിലവാരം തന്നെ ഇതിനുണ്ട്.

എന്നാല്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്നവര്‍ക്ക് സിനിമ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു ”നിങ്ങള്‍ സിനിമ കാണാന്‍ തീയേറ്ററുകളില്‍ പോകുന്നത് സ്‌ക്രീന്‍ വലിപ്പവും നല്ല ശബ്ദസംവിധാനവും മാത്രമുള്ളത് കൊണ്ടല്ല.

എല്ലാ കാര്യങ്ങളില്‍ നിന്നും മാറി ആ സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്. അതൊരിക്കലും മൊബൈല്‍ ഫോണുകളില്‍ ലഭ്യമല്ല. ആ സിനിമയുമായി ഒരു താദാത്മ്യം പ്രാപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരും അതുകൊണ്ട് അവതാര്‍ ഫോണില്‍ കാണുന്നതിനോട് എനിക്ക് വിയോജിപ്പിണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.