നിലപാടിന്റെ കാര്യം വരുമ്പോള്‍ മനസിലൊന്ന് പുറമെ വേറെയൊന്ന് എന്നത് പൃഥ്വിരാജിനില്ല: ജഗദീഷ്

‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി പൃഥ്വിരാജിനെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. നിലപാടിന്റെ കാര്യത്തിൽ ഉള്ളിൽ ഒന്ന് പുറത്ത് വേറൊന്ന് എന്ന കാര്യം പൃഥ്വിക്ക് ഇല്ലെന്നാണ് ജഗദീഷ് പറയുന്നത്. പൃഥ്വിക്ക് ഇഷ്ട്ടപ്പെടാത്ത കാര്യമാണെങ്കില്‍ ആരുടെ മുഖത്ത് നോക്കിയും അദ്ദേഹമത് പറയുമെന്നും ജഗദീഷ് പറയുന്നു.

“പൃഥ്വിരാജിനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നിയിട്ടുള്ള കാര്യമാണ് മുതിര്‍ന്നവര്‍ക്ക് മാക്‌സിമം ബഹുമാനവും സ്‌നേഹവുമെല്ലാം തരും അതോടൊപ്പം തന്നെ നിലപാടിന്റെ കാര്യം വരുമ്പോള്‍ മനസിലൊന്ന് പുറമെ വേറെയൊന്ന് എന്നത് പൃഥ്വിരാജിനില്ല.

അദ്ദേഹത്തിന്റെ മനസിലുള്ളത് മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിയും. അത് വളരെ മഹത്ക്കരമായ ഗുണമാണ്, അത് നിലനിര്‍ത്തുക. അദ്ദേഹത്തിന് ഇഷ്ട്ടപ്പെടാത്ത കാര്യമാണെങ്കില്‍ ആരുടെ മുഖത്ത് നോക്കിയും അദ്ദേഹമത് പറയും.

Read more

അതിപ്പോള്‍ എന്നോടാണെങ്കിലും ബൈജുവിനോടാണെങ്കിലും ചേട്ടാ ഇതാണ് പ്രശ്‌നം എന്ന് പറയും. അതുകഴിഞ്ഞ് ആ ചേട്ടാ സുഖമല്ലേ എന്നൊക്കെ വന്ന് ചോദിക്കും. ആ ടൈപ്പ് വ്യക്തിയാണദ്ദേഹം.” ജഗദീഷ് പറയുന്നു.