'അവനും ഒരു ജീവിയല്ലേ... ഭൂമിയുടെ അവകാശിയല്ലേ, എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ'; അലിൻ ജോസ് പെരേര ഒറ്റക്ക് വഴിവെട്ടി വന്നവനെന്ന് ടിനി ടോം

സോഷ്യൽ മീഡിയയിലൂടെയും സിനിമ റിവ്യൂകളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് അലിൻ ജോസ് പെരേര. വേറിട്ട ശൈലിയിലുള്ള സിനിമാ റിവ്യൂകളിലൂടെയാണ് ഇയാൾ ആദ്യം വൈറലായത്. തുടർന്ന് ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചു. പലപ്പോഴും അലിന്റെ ശൈലികൊണ്ട് നിരവധി ട്രോളുകൾക്കും വിമർശനങ്ങൾക്കും ആലിൻ ഇരയായിട്ടുണ്ട്. ഇപ്പോഴിതാ അലിൻ ജോസ് പെരേരയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ ടിനി ടോം.

അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവനാണെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഹോസ്പിറ്റലിന്റെ ഉത്ഘാടകനായി അലിൻ ജോസ് പെരേരയുടെ ചിതമുള്ള ഒരു പോസ്റ്റർ അടക്കമാണ് ടിനി പങ്കുവെച്ചത്. പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയിൽ പറയുന്ന കോപ്രായങ്ങൾ കാണിച്ചു കാണിച്ചു ദാ ഇപ്പോൾ ഒരു ഹോസ്പിറ്റലിന്റെ ഉത്ഘാടകൻ വരെ ആയിരിക്കുന്നു എന്ന് ടിനി കുറിച്ചു.

അലിനെ തെറി പറയുന്നവർ ഒന്നോർക്കുക എന്റെ അന്വേഷണത്തിൽ ഇവൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപ യെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ, ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് എന്നും ടിനി കുറിച്ചു. ദേശ ദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയ്ങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട വേണെമെങ്കിൽ വിമർശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത് അവനും ഒരു ജീവിയല്ലേ. ഭൂമിയുടെ അവകാശിയല്ലേ. എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ എന്നും ടിനി ഫേസ്ബുക്ക്

ഫേസ്ബുക്ക് പോസ്റ്റ്

Read more

Alien Jos perera യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ. …എന്നെ ഞട്ടിച്ച poster ആണിത് Alin ജോസ് പെരേര. ..യഥാർത്തിൽ പടിക്കേണ്ട ഒരു വിഷയമാണിത്. .2 വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന് പറയുന്നവർ പറയട്ടേ. ..ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ ഞാൻ പറയാനുള്ളത് പറയാറുണ്ട്. .:പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയിൽ പറയുന്ന കോപ്രായങ്ങൾ കാണിച്ചു കാണിച്ചു ദാ ഇപ്പോൾ ഒരു ഹോസ്പിറ്റലിന്റെ ഉത്ഘാടകൻ വരെ ആയിരിക്കുന്നു അലിനെ തെറി പറയുന്നവർ ഒന്നോർക്കുക എന്റെ അന്വേഷണത്തിൽ ഇവൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപ യെങ്കിലും ഉണ്ടാക്കുന്നുണ്ട് നിങ്ങളോ, ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് alin ദേശ ദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയ്ങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട വേണെമെങ്കിൽ വിമർശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത് അവനും ഒരു ജീവിയല്ലേ. .ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ. .പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു നിങ്ങളോ കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ പറഞ്ഞ തെറികൾ മാത്രമായിരിക്കും ബാക്കി ഉള്ള സമയം നിങ്ങൾ നിങ്ങളെ തെളിയിക്കാൻ ശ്രമിക്കൂ. .. meta ai ഇൽ alienjos perera എന്ന് ടൈപ്പ് ചെയ്തു നോക്കൂ യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ See less