കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം: അല്‍ഫോന്‍സ് പുത്രന്‍

കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കോടതിക്ക് അവധിയുണ്ടെങ്കില്‍ ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണമെന്നും കോടതിയാണ് പ്രശ്നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിനാല്‍ കോടതി അവധിയിലായിക്കുമ്പോള്‍ എന്ത് ചെയ്യുമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അല്‍ഫോന്‍സ് പുത്രന്‍ ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കോടതിയേക്കാള്‍ പ്രധാനമാണ്. എന്നാല്‍ നിങ്ങളുടെ അടുത്ത് വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കില്‍ എന്തുചെയ്യും..’

‘കോടതിയാണ് പ്രശ്നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ കോടതി അവധിയിലാണെങ്കിലോ, അപ്പോള്‍ അവധിക്കാലം കഴിയുമ്പോഴേക്കും വിഷം കൂടുതല്‍ തഴച്ചുവളരും. മറ്റ് പൗരന്മാരെ അപേക്ഷിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് അവധി ആവശ്യമാണോ? അതോ കാലഹരണപ്പെട്ട ഒരു പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്?’