മോഹൻലാൽ ചിത്രം ‘തന്മാത്ര’യിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവൻ. ഇപ്പോഴിതാ ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹങ്ങളെക്കുറിച്ച് സംസാരിക്കുന്ന മീര വാസുദേവിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി 17 വർഷങ്ങൾ കളഞ്ഞുവെന്ന് പറയുകയാണ് നടി.
‘ഞാൻ എന്റെ മകനോട് പറയാറുണ്ട്, മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ പതിനേഴ് വർഷങ്ങൾ വെറുതെ കളഞ്ഞതാണ്. ബുദ്ധിപരമായി വർക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങൾ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തി എടുക്കാമായിരുന്നു. എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല.
എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവർക്ക് ഞാൻ സമയം വെറുതെ കളഞ്ഞല്ലോ. എന്നെ വില കുറച്ച് കണ്ടവർ, എന്നെ ബഹുമാനിക്കാത്തവർ, അവർക്ക് വേണ്ടി അത്തരം ബന്ധങ്ങളിൽ ഒരുപാട് സമയം ഞാൻ കളഞ്ഞു’ മീര പറയുന്നു.
Read more
തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും ഒന്നും ഒളിക്കാനില്ലെന്നും ഇനി ജീവിതവുമായി മുന്നോട്ട് പോകണമെന്നും അടുത്തിടെ മീര വാസുദേവൻ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് അന്ന് വൈറലായിരുന്നു.







