'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

ഈ അടുത്തിടെ ആയിരുനിന്നു പ്രശസ്ത യൂട്യൂബ് ബ്യൂട്ടി വ്ലോഗറായ ഗ്ലാമി ഗംഗയുടെ വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ ഗ്ലാമി ഗംഗ തന്റെ ഡേ ടു ഡേ ലൈഫ് യൂട്യൂബിലൂടെ പങ്കുവെക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഗ്ലാമിക്കെതിരെ വിമർശനങ്ങൾ ഏറെയാണ്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോൾ മുറി വൃത്തിയില്ലാതെ കിടന്നതും അമ്മൂമ്മയുടെ മുഖത്ത് സന്തോഷം ഇല്ലാത്തതും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വിമര്ശനങ്ങള്ക്ക് വഴി വെച്ചിരുന്നു.

ഇപ്പോഴിതാ ഗ്ലാമി ഗംഗ ആർജെ ഗദ്ദാഫിക്ക് നൽകിയ ഇന്റർവ്യൂ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതാനുഭവങ്ങളാണ് ഗ്ലാമി ഗംഗ പറയുന്നത്. ജീവിതത്തിൽ ഇതുവരെ നേടിയതിൽ വെച്ച് ഏറ്റവും വലിയ അച്ചീവ്‌മെന്റ് ആയി ഗംഗ കാണുന്നത് എന്താണ് എന്ന ഗദ്ദാഫിയുടെ ചോദ്യത്തിന് എന്റെ അമ്മയെ സന്തോഷത്തോടെയും സമാധാനത്തോടെയും നിർത്താൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം എന്നാണ് ഗംഗ പറയുന്നത്.

വീട് പണി കഴിഞ്ഞ സമയത്ത് താൻ അനുഭവിച്ച മാനസിക വിഷമങ്ങൾ വളരെ വലുതാണ് എന്നും ഗംഗ പറയുന്നു. തന്നെ ഏറ്റവും നന്നായി അറിയാം എന്ന് വിശ്വസിച്ചവർ പോലും എന്നെ ചൂഷണം ചെയ്തു. ആ സമയത്ത് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. വീട് പണിക്ക് ശേഷം ഞാൻ ഏകദേശം ആറ് മാസത്തോളം വീടിന് പുറത്തിറങ്ങിയിരുന്നില്ല. അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു. പിന്നീട് കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് ഞാൻ തിരിച്ചു വന്നത് എന്നും ഗംഗ കൂട്ടിച്ചേർത്തു.

ഗംഗയുടെ വാക്കുകൾ

Read more

അമ്മയെ ഞാൻ ഇതുവരെ അത്ര സന്തോഷത്തിൽ കണ്ടിട്ടില്ല. എനിക്ക് വരുമാനം വന്നപ്പോൾ വീട് വെച്ചു, കാർ വാങ്ങി, പക്ഷെ അതിനേക്കാളൊക്കെ വലുത് കുടുംബത്തിന്റെ സന്തോഷമാണ്. ഒരാളെ വിവാഹം കഴിക്കണം എന്നൊന്നും ഞാൻ പണ്ട് വിചാരിച്ചിരുന്നില്ല. സമാധാനം തരുന്ന ഒരാളെ കിട്ടില്ല എന്ന് ഞാൻ കരുതിയിരുന്നു. പകരം ഒരു കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കാനായിരുന്നു എനിക്ക് ആഗ്രഹം. പെൺകുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വിവാഹം കഴിക്കുമ്പോൾ സ്വർണ്ണം വേണ്ട എന്ന് ഞാൻ പണ്ടേ തീരുമാനിച്ചിരുന്നു. വീട്ടുകാരെ കഷ്ടപ്പെടുത്തി സ്വർണ്ണം വാങ്ങി കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. കൂടാതെ, കല്യാണത്തിന്റെ എല്ലാ ചെലവുകളും ഞാനും അപ്പുവും (ഭർത്താവ്) ചേർന്നാണ് നടത്തിയത്. വീട്ടുകാരെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. വീട് പണി കഴിഞ്ഞ സമയത്ത് ഞാൻ അനുഭവിച്ച മാനസിക വിഷമങ്ങൾ വളരെ വലുതാണ്. എന്നെ ഏറ്റവും നന്നായി അറിയാം എന്ന് വിശ്വസിച്ചവർ പോലും എന്നെ ചൂഷണം ചെയ്തു. ആ സമയത്ത് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. വീട് പണിക്ക് ശേഷം ഞാൻ ഏകദേശം ആറ് മാസത്തോളം വീടിന് പുറത്തിറങ്ങിയിരുന്നില്ല. അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു. പിന്നീട് കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് ഞാൻ തിരിച്ചു വന്നത്. യൂട്യൂബ് ഇൻകം മാത്രമല്ല, സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി പോയിട്ടുണ്ട് (800 രൂപയായിരുന്നു അന്നത്തെ കൂലി). സൂര്യ ടിവിയിലെ കോമഡി പ്രോഗ്രാമുകളിൽ അഭിനയിച്ചിട്ടുണ്ട്. ലോൺ കിട്ടാനായി മൂന്ന് വർഷം കാത്തിരുന്ന് ഐ.ടി.ആർ (ITR) ഫയൽ ചെയ്തു. ചില ബാങ്കുകളിൽ നിന്ന് അവഗണന നേരിട്ടെങ്കിലും ഒടുവിൽ എന്റെ കഷ്ടപ്പാട് കൊണ്ട് തന്നെ എല്ലാം നേടിയെടുത്തു.