'പേഴ്സ‌ണൽ ലൈഫിൽ ഞാൻ ഇതുവരെ കോളേജിൽ പോയിട്ടില്ല' ; തുറന്നുപറഞ്ഞ് മീന

സിനിമയിൽ ബാലതാരമായി അഭിനയജീവിതം ആരംഭിച്ച നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങീ തെന്നിന്ത്യൻ ഭാഷകളിൽ നിരവധി സിനിമകളിൽ സജീവമായിരുന്ന മീന, ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ് .

ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിനിയായാണ് മീനയെത്തുന്നത്. മുടങ്ങി പോയ പഠനം പൂർത്തിയാക്കാൻ എത്തുന്ന വിദ്യാർത്ഥിനിയുടെ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിലും കഥാപാത്രമായും താൻ ഇതുവരെ കോളേജിൽ പോയിട്ടില്ലെന്നാണ് മീന പറയുന്നത്.

“പേഴ്സ‌ണൽ ലൈഫിൽ ഞാൻ ഇതുവരെ കോളേജിൽ പോയിട്ടില്ല. പ്രൊഫഷണലിലും ഞാൻ ഒരു സിനിമയിലും അങ്ങനെ അഭിനയിച്ചിട്ടില്ല. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമൊന്നും എനിക്ക് കോളേജിൽ പോയി ചെയ്ത‌തായി ഓർമയില്ല.

ആദ്യമായിട്ടാണ് കോളേജ് സ്റ്റുഡൻറ് ആയിട്ട് അഭിനയിച്ചത്. 40 വർഷത്തിന് ശേഷം ഇനി അങ്ങനെ ഒരു അവസരം കിട്ടില്ല എന്ന് വിചാരിച്ച സമയത്താണ് ഇത് വന്നത്.”എന്നാണ് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മീന പറഞ്ഞത്.

Read more

അതേസമയം, ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദപുരം ഡയറീസ്. തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.