ഞാൻ ഒരിക്കലും എന്നെ സെക്സിയായി കണക്കാക്കിയിട്ടില്ല; ഒരു 'ബോൾഡ് റോൾ' ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു: സാമന്ത

നടി സാമന്തയുടെ തുറന്നുപറച്ചിലുകൾ പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുമ്പോഴെല്ലാം താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും യാത്രയിലുടനീളം താൻ കൈകാര്യം ചെയ്ത ദുഷ്‌കരമായ സാഹചര്യങ്ങളെക്കുറിച്ചും സാമന്ത വെളിപ്പെടുത്തിയിട്ടുണ്ട്.

എൻ‌ഡി‌ടി‌വി വേൾഡ് സമ്മിറ്റ് 2025 സെഷനിൽ തന്റെ ജീവിതത്തിലെ ചില നിർണായക നിമിഷങ്ങളെക്കുറിച്ചും തന്റെ കരിയറിനെ രൂപപ്പെടുത്തിയ തിരഞ്ഞെടുപ്പുകളെക്കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പുഷ്പയിലെ ഐറ്റം സോങ്ങിൽ ഒപ്പിടാനുള്ള തീരുമാനം വ്യക്തിപരമായിരുന്നുവെന്നും തന്റെ അതിരുകൾ പരീക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നും നടി പറഞ്ഞു. അത് ഞാൻ സ്വയം ഏറ്റെടുത്ത ഒരു വെല്ലുവിളിയായിരുന്നു. ഞാൻ ഒരിക്കലും എന്നെത്തന്നെ സെക്സിയായി കരുതിയിട്ടില്ലെന്നും ഒരു സംവിധായകനും തനിക്ക് ഒരു ധീരമായ വേഷം നൽകിയിട്ടില്ലെന്നും സാമന്ത പറഞ്ഞു.

വരുൺ ധവാനൊപ്പമുള്ള സിറ്റാഡൽ ഹണി ബണ്ണിയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ഹൈദരാബാദിലാണ് സാമന്ത. മുഴുനീള വേഷങ്ങളിൽ നിന്ന് ഒരു ചെറിയ ഇടവേളയിലാണ് സാമന്ത ഇപ്പോൾ എന്നാണ് റിപോർട്ടുകൾ.

Read more