ഏറ്റവും അധികം വിശ്വസിച്ച ആള്‍ ചതിച്ചത് എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ഞാന്‍ ബോധം കെട്ട് വീണു; ദുരനുഭവം തുറന്നുപറഞ്ഞ് സൂര്യ

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ. ഇപ്പോഴിതാ തനിക്ക് ഉറ്റസുഹൃത്തില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സൂര്യ. ഫ്‌ളവേഴ്‌സ് ഒരുകോടി ഷോയിലാണ് സൂര്യ തന്റെ അനുഭവം പങ്കുവെച്ചത്.

ഞാന്‍ ഇമോഷണലി വളരെ വീക്ക് ആയ പേഴ്സണാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും വേദനിയ്ക്കും. എന്നെ പറ്റിക്കാനും എളുപ്പമായിരുന്നു. അങ്ങനെ ഉറ്റ സുഹൃത്ത് ആണ് എന്ന് ഞാന്‍ വിശ്വസിച്ച ആള്‍ എന്നെ നന്നായി ഒന്ന് ചതിച്ചു. നല്ലതിന് എന്ന് കരുതി ചെയ്തു കൊടുത്ത കാര്യം നേരെ വിപരീതമായിട്ടാണ് എനിക്ക് വന്ന് ഭവിച്ചത്. ഏറ്റവും അധികം വിശ്വസിച്ച ആള്‍ ചതിച്ചത് എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ഞാന്‍ ബോധം കെട്ട് വീണു.

അവളത് ചെയ്തല്ലോ എന്നതായിരുന്നു എന്റെ വിഷമം. മൂന്ന് ദിവസത്തോളം ബോധമില്ലാതെ ഐ സി യുവില്‍ കിടന്നു. ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അവള്‍ അമ്മയെ വിളിച്ചിരുന്നുവത്രെ. പുതിയ നാടകമാണോ എന്ന് ചോദിച്ചു.

അത് ശേഷം യാതൊരു ബന്ധവും ഇല്ല. ഞാനും അവളെ പിന്നെ അന്വേഷിച്ചിട്ടില്ല. അതിന് ശേഷം സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോള്‍ നന്നായി ആലോചിയ്ക്കും. ആരെയും പരിധിയില്‍ കൂടുതല്‍ വിശ്വസിക്കില്ല.

ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നപ്പോഴും മനസ്സ് വേദനിപ്പിച്ച ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഷോയില്‍ വച്ച് ഇഷ്ടപ്പെട്ട ആളോട് ആ ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ പേരില്‍ എന്റെ അച്ഛനെയും അമ്മയെയും അറ്റാക്ക് ചെയ്തവര്‍ പോലും ഉണ്ട്. പണ്ട് സൈബര്‍ അറ്റാക്ക് കണ്ട് ഒരു പാട് കരഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മൈന്റ് ചെയ്യാതിരിക്കാന്‍ ശീലിച്ചു സൂര്യ കൂട്ടിച്ചേര്‍ത്തു.