അതില്‍ അവള്‍ക്ക് സങ്കടമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഞാന്‍ അത് മാറ്റിയത്; മക്കളെ കുറിച്ച് ജയസൂര്യ

കുടുംബവിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ജയസൂര്യ. തന്റെ മക്കളെക്കുറിച്ച ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘എല്ലാ കാര്യങ്ങളും തുറന്നുപറയുന്നവരാണ് ആദിയും വേദയും. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അച്ഛന് ഫോണ്‍ വന്നാല്‍ കുറേ സമയം കഴിഞ്ഞതിന് ശേഷം മാത്രമെ അച്ഛന്‍ തിരിച്ച് വരാറുള്ളൂ. അച്ഛന്റെ കൂടെ അങ്ങനെ കളിക്കാന്‍ സമയം കിട്ടാറില്ലെന്ന് മുമ്പ് മകള്‍ വേദ പറഞ്ഞിരുന്നു.’

‘അതില്‍ അവള്‍ക്ക് സങ്കടമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഞാന്‍ അത് മാറ്റിയത്. കളിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ ഞാന്‍ അങ്ങനെ ഫോണില്‍ സംസാരിച്ച് പോകുന്നത് അവളെ വിഷമിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കിയിരുന്നു.

Read more

മക്കളോടൊപ്പം ഇരിക്കുമ്പോള്‍ ഫോണ്‍ അത്രയധികം ഉപയോഗിക്കാതിരിക്കാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട് എന്നും ജയസൂര്യ പറഞ്ഞു.