'ഞാനിപ്പോൾ സിംഗിൾ'; വിവാഹമോചിതയായെന്ന് പ്രഖ്യാപിച്ച് നടി മീര വാസുദേവ്

ഇക്കഴിഞ്ഞ വർഷം വർഷം മേയ് മാസമാണ് നടി മീര വാസുദേവും ക്യാമറമാനായ വിപിൻ പുതിയങ്കാവും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിൻ്റെ സെറ്റിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ താൻ വിവാഹമോചിതയായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി മീര വാസുദേവ്.

ഒരു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. 2025 ഓഗസ്‌റ്റ് മുതൽ താൻ സിംഗിളാണെന്നും ഇത് തൻ്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്‌റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്’- മീര പങ്കുവെച്ച സമൂഹമാധ്യമത്തിലെ പോസ്റ്റ്.

വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്‌തിട്ടുണ്ട്. അതേസമയം നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്. നടിയും കലാകാരിയുമെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മീര സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തൻ്റെ ജീവിതത്തിൻ്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അന്ന് താരം പറഞ്ഞിരുന്നു.

Read more