ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു, കഠിനാധ്വാനം നിറഞ്ഞ പേടിപ്പെടുത്തുന്ന കഥാപാത്രമാണ്..: ഹണി റോസ്

ഹണി റോസിന്റെ ‘റേച്ചല്‍’ ഡിസംബര്‍ 6ന് തിയേറ്ററുകളിലെത്തുന്നത്. ഇറച്ചിവെട്ടുകാരിയുടെ റോളിലാണ് ഹണി റോസ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു എന്നാണ് ഹണി റോസ് പറയുന്നത്. അതിജീവനത്തെക്കാള്‍ ഉപരി സ്വത്വബോധവും ആത്മാഭിമാനവും നേടിയെടുക്കാനുള്ള പോരാട്ടമാണ് റേച്ചല്‍ സിനിമ എന്നും ഹണി റോസ് വ്യക്തമാക്കി.

20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് മുഖ്യകഥാപാത്രമായി വേഷമിടുന്നത്. അത് ശക്തമായ കഥാപാത്രമാണ് എന്നതില്‍ സന്തോഷിക്കുന്നു. സിനിമയ്ക്ക് വേണ്ടി ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു. കഠിനാധ്വാനം നിറഞ്ഞ പേടിപ്പെടുത്തുന്ന കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്യാന്‍ സാധിച്ചു എന്നാണ് ഹണി റോസ് പറയുന്നത്.

അതേസമയം, ഏബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും ‘റേച്ചല്‍’ എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

Read more

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.