ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്ക് ശേഷം ‘ഹണി റോസ്’ എന്ന പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നതായി ഹണി റോസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ധ്വനി നമ്പിയാര്‍ എന്ന പേര്് സ്വീകരിക്കാന്‍ തന്നോട് സിനിമയുടെ തിരക്കഥാകൃത്ത് ആയ നടന്‍ അനൂപ് മേനോന്‍ പറഞ്ഞിരുന്നു എന്നാണ് ഹണി റോസ് പറയുന്നത്.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് സംസാരിച്ചത്. ”ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ രചന നിര്‍വഹിച്ച അനൂപ് ചേട്ടനാണ് ആ പേര് സ്വീകരിക്കാന്‍ പറയുന്നത്. ഹണി റോസ് എന്ന പേര് ആളുകള്‍ക്ക് അത്ര പരിചിതമല്ല, ധ്വനി എന്ന പേര് ആളുകള്‍ക്ക് ഇഷ്ടപ്പെടും, പേരിന് ഗാംഭീര്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.”
”ഹണി എന്ന പേര് എന്റെ വ്യക്തിത്വമാണ്. പെട്ടന്നൊരു ദിവസം ധ്വനി എന്ന് വിളിക്കപ്പെടുമ്പോള്‍ ഞാന്‍ തന്നെ ആശയക്കുഴപ്പത്തിലായേക്കാം. മറ്റൊരു പേര് സ്വീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പേര് മാറ്റിയാല്‍ ജീവിതം മാറും എന്ന ചിന്തയില്‍ പേര് മാറ്റേണ്ട ആവശ്യമില്ല. നമ്മള്‍ നന്നായാല്‍ പേരും നന്നാവും” എന്നാണ് ഹണി റോസ് പറയുന്നത്.
അതേസമയം, റേച്ചല്‍ എന്ന സിനിമയാണ് ഇനി ഹണി റോസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 10ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ടെക്‌നിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കൊണ്ടാണ് തിയേറ്ററുകളില്‍ എത്താതിരുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞിട്ടില്ലെന്നും റേച്ചലിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബാദുഷ വ്യക്തമാക്കിയിരുന്നു.