അന്ന് ഐവി ശശിയുമായിട്ടുള്ള കല്യാണം നടക്കാന്‍ തന്നെ കാരണം അദ്ദേഹമാണ്; സീമ

ഒരു കാലത്ത് മലയാള സിനിമയിലെ താര ജോഡികളായിരുന്നു ജയനും സീമയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും പരന്നിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലാണ് ഇതേ കുറിച്ച് അവർ സംസാരിച്ചത്.

ജയനൊപ്പം താൻ പത്തൊൻപതോളം സിനിമകൾ ചെയ്തിട്ടുണ്ട്. ഇതോടെ രണ്ടാളും പ്രണയത്തിലാണെന്ന തരത്തിലും വാർത്തകളെത്തി. പല മാഗസിനുകളിലും അത്തരം വാർത്ത വന്നിരുന്നു. ശരിക്കും തന്റെ വിവാഹം നടന്നത് തന്നെ ജയൻ കാരണമാണെന്നും സീമ പറഞ്ഞു. ഒരിക്കൽ ശശിയേട്ടൻ്റെ അമ്മയെ കാണാൻ  താൻ ചെന്നപ്പോൾ താനും ജയനും തമ്മിൽ പ്രണയത്തിലാണെന്ന് കേൾക്കുന്നുണ്ടല്ലോന്ന് ശശിയേട്ടന്റെ അമ്മ ചോദിച്ചു. അന്ന് തനിക്ക് അത് വിഷമമായെന്നും സീമ പറഞ്ഞു.

അത് കേട്ടതോടെ ജയൻ ടെൻഷനിലായി. അന്ന് ഉച്ച ആയപ്പോൾ ശശിയേട്ടനെ വിളിച്ചിട്ട്. ‘ശശി, അവളെന്റെ പെങ്ങളാണ്. അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ നീ ഗുണം പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കല്യാണത്തിന് തൻ്റെ സഹോദരന്റെ സ്ഥാനത്ത് നിന്ന്  ചടങ്ങുകളൊക്കെ ചെയ്തതത് ജയനാണ്.  ജയേട്ടന്റെ വേർപാട് അത്രയും വേദനയുള്ളതായിരുന്നു. എനിക്ക് മൃതദേഹം പോലും ശശിയേട്ടൻ കാണിച്ച് തന്നില്ല.

Read more

ജയൻ മരിച്ചിട്ട് നാൽപത്തി രണ്ട് വർഷം കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പോയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.  നല്ലൊരു ജെന്റിൽമാൻ, നല്ലൊരു മനുഷ്യൻ, അദ്ദേഹത്തെ എങ്ങനെ പറയണമെന്ന് അറിയില്ലെന്നും സീമ പറഞ്ഞു