സുസ്മിത സെന്നിനോട് ക്രഷ് തോന്നി, അത് അവരോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്: നാഗ ചൈതന്യ

 

നടി സുസ്മിത സെന്നായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി തെലുങ്ക് നടന്‍ നാഗചൈതന്യ. ഒരിക്കല്‍ അവരെ കാണാന്‍ അവസരം കിട്ടിയപ്പോള്‍ ഈ കാര്യം അവരോട് പറഞ്ഞിരുന്നുവെന്നും നാഗചൈതന്യ പറഞ്ഞു.

നിരവധി പേരുകള്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നടിമാരുടെ പേരകള്‍ നാ?ഗചൈതന്യ പറഞ്ഞ് തുടങ്ങിയത്. ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.

ആ ലിസ്റ്റ് നീണ്ടതാണ്. അതുപോലെ വളരെ സുന്ദരിയായി തോന്നിയിട്ടുള്ള നടിയാണ് കത്രീന കൈഫ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്’ എനിക്ക് ഒപ്പം അഭിനയിക്കണമെന്ന് ആ?ഗ്രഹമുള്ള നടിമാരുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട്.

അതില്‍ ആദ്യത്തേത് ആലിയ ഭട്ടാണ്. അവരുടെ പ്രകടനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ശേഷം പ്രിയങ്ക ചോപ്ര, കരീന കപൂര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. ഇനിയും പേരുകള്‍ ധാരാളമുണ്ട്.’ നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.