ആ രണ്ട് സിനിമകളുടെ വലിയ പരാജയത്തിന്‍റെ കാരണം തുറന്നു പറഞ്ഞ് ഹരിഹരന്‍

തന്റെ പരാജയപ്പെട്ട രണ്ട് സിനിമകളെ കുറിച്ച് തുറന്നു പറഞ്ഞ് ഹരിഹരന്‍.

‘ബോയ്‌ ഫ്രണ്ട് എന്ന സിനിമ നാലാം തിയതി റിലീസ് ചെയ്യില്ലെന്ന് അറിയിച്ചതോടെ വേഗം തന്നെ മയൂഖം എന്ന സിനിമ ആ ദിവസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ മാര്‍ക്കറ്റിംഗില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചിരുന്നില്ല.

‘പ്രേം പൂജാരി’ എന്ന സിനിമയ്ക്ക് സംഭവിച്ചത് മറ്റൊന്നാണ് ആ കാലത്തൊക്കെ തിയേറ്ററില്‍ ആളുകളെ കയറ്റി കൂവിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്‌. ചിത്രത്തിലെ നല്ല സീനുകള്‍ ഉള്‍പ്പടെയുള്ളവ അങ്ങനെ കൂവിയപ്പോള്‍ തിയേറ്ററില്‍ നിന്നും അത് വെട്ടി ചുരുക്കി.

ഞാന്‍ ആ സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ ഞാന്‍ ചെയ്ത സിനിമയായി എനിക്ക് തോന്നിയില്ല’. രണ്ട് സിനിമകള്‍ വലിയ പരാജയത്തിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കി കൊണ്ട് ഹരിഹരന്‍ പറയുന്നു.