നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും... സഹിഷ്ണുത പൂവിട്ടോ എന്ന് നോക്കാം; പരിഹസിച്ച് ഹരീഷ് പേരടി

ഹരീഷ് പേരടിയുടെ ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററിന് എതിരെ എത്തിയ വിമര്‍ശനങ്ങള്‍ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രതികരിച്ചത് വിവാദമായിരുന്നു. ഇതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാമെന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്‍ട്രി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാം… ആവിഷ്‌ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം…. അവിടെ വെച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് മാനവികത വിളമ്പും… അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്‌ക്കോണം..

അതല്ലാതെ വേറെ എവിടെയെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍… അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും… ഉത്തര കൊറിയിസം നീണാള്‍ വാഴട്ടെ…

സിനിമയുടെ പോസ്റ്ററിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇടതുപക്ഷ അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ഉയര്‍ന്നത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കുകൂടി പാര്‍ട്ടി ക്ലാസ് കൊടുക്കേണ്ട അവസ്ഥയാണ് എന്നടക്കമുള്ള കമന്റുകള്‍ വന്നതോടെയാണ് വിശദീകരണവുമായി എം.എ ബേബി രംഗത്തെത്തിയത്.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്