രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഞാന്‍ സ്വയം കെട്ടിപ്പിടിക്കും, അതൊരു മിറാക്കിള്‍ പോലെയുള്ള അനുഭവമാണ്: ഗ്രേസ് ആന്റണി

സെല്‍ഫ് ലവ്വിനെ കുറിച്ച് നടി ഗ്രേസ് ആന്റണി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുന്നു. സ്വയം സ്‌നേഹിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ഗ്രേസ് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. എന്നും രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് സ്വയം കെട്ടിപ്പിടിക്കും, സപ്പോര്‍ട്ട് ചെയ്യുന്നതിന് നന്ദി എന്ന് പറയും എന്നാണ് ഗ്രേസ് പറയുന്നത്.

”സെല്‍ഫ് ലവ് ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണ്. അത് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. സ്വയം കണ്ടെത്തിയൊരു കാര്യമാണിത്.”

”മുമ്പ് ഞാന്‍ മറ്റുള്ളവരില്‍ നിന്നും ഒത്തിരി പ്രതീക്ഷിക്കുമായിരുന്നു. അവരത് പറഞ്ഞാലേ സന്തോഷമാവുകയുള്ളു. അത് കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കും. അത്രയും സമയവും കഷ്ടപ്പാടുകളും എന്തിനാണ് കളയുന്നതെന്ന് തോന്നിയപ്പോഴാണ് ഞാന്‍ എന്നെ തന്നെ ചേര്‍ത്ത് പിടിച്ചത്.”

”എന്നും രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഞാന്‍ സ്വയം കെട്ടിപ്പിടിക്കാറുണ്ട്. സപ്പോര്‍ട്ട് തരുന്നതിന് നന്ദി എന്ന് എന്നോട് തന്നെ പറയും. അതൊരു മിറാക്കിള്‍ പോലെയുള്ള അനുഭവമാണ് എനിക്ക് തരുന്നത്. അങ്ങനെയാണെങ്കില്‍ ജീവിതത്തില്‍ ആരുമില്ലെങ്കിലും നമ്മള്‍ക്ക് വലിയ പ്രശ്നമൊന്നും തോന്നില്ല.”

Read more

”എന്നിരുന്നാലും ജീവിതത്തില്‍ മറ്റുള്ളവരുടെ പിന്തുണയും ജീവിത പങ്കാളിയും കുടുംബവുമൊക്കെ വേണം. അവിടെയും നമ്മള്‍ സെല്‍ഫ് ലവ് ചെയ്യണമെന്നതാണ് പ്രധാന കാര്യം” എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. അതേസമയം, ‘വിവേകാനന്ദന്‍ വൈറലാണ്’ ആണ് ഗ്രേസിന്റെതായി ഒടവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം.