നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, മാറ്റങ്ങള്‍ ഉണ്ടാകട്ടെ; ബിജെപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ വിവേക് ഗോപന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍. പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് വിവേക് ഗോപന്‍. നെന്മണിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് വിവേക് വോട്ട് തേടുന്നത്.

വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വൈറല്‍ ആവുകയാണ്. “”നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന്‍ കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍”” എന്നാണ് വിവേക് വീഡിയോയില്‍ പറയുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥി തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു മരുഭൂമിക്കഥ, തത്സമയം ഒരു പെണ്‍കുട്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട വിവേക് പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ വേഷമിടുന്നത്. തന്റെ ഫിറ്റ്‌നസ് ഫോട്ടോകളും സീരിയലിന്റെ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.