"മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ല…,എന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്..."; അവഗണനകളെ കുറിച്ച് തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ നിലപാടുകളും പലപ്പോഴും സോഷ്യൽ മീഡിയായിൽ വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. ബി​ഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടെയാണ് തന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് ​ഗായത്രി പറഞ്ഞത്.

സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം എന്ന് ​ഗായത്രിയോട് ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് എന്റെ കൂടെ ആരും നിൽക്കില്ല. തന്റെ മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ലന്നുമാണ് ​ഗായത്രി മറുപടി നൽകിയത്.. തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്. പക്ഷേ ഇത് പറയുമ്പോൾ ചിലർ മോറൽ ഫിലോസഫി ആണെന്ന് പറഞ്ഞ് കളിയാക്കും.

ഒരു ഇന്നർ വോയിസ് തൻ്റെ ഉള്ളിൽ  ഉണ്ടെന്നും, തനിക്കത് അനുഭവപ്പെടാറുണ്ടെന്നും ​ഗായത്രി പറഞ്ഞു. എപ്പോഴെങ്കിലും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു. പക്ഷേ തന്നെ ക്ഷണിച്ചില്ലന്നാണ് അവർ പറഞ്ഞത്.

തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്. അത് തനിക്ക് വേണ്ടന്നും, അത്തരക്കാരെ ഞാൻ ജീവിതത്തിൽ നിന്ന് കട്ട് ചെയ്ത് കളയും എന്നും നടി പറഞ്ഞു. ആളുകൾക്ക് തന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാര്യമാണ്. അതുകൊണ്ട് താൻ എന്ത് ചെയ്താലും പ്രശ്‌നമില്ലന്നും ​ഗായത്രി കൂട്ടിച്ചേർത്തു.