ആണുങ്ങളാണ്... അവർ പലതും ചോദിക്കും; വിനായകന് എതിരെ അത്രയ്ക്ക് റിയാക്റ്റ് ചെയ്യാനില്ലെന്ന് ഗായത്രി സുരേഷ്

വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇത്രയേറെ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യമില്ലെന്ന് നടി പറയുന്നു. പുരുഷന്മാരാണ്, അവര്‍ പലതും പറയു എന്ന് ഗായത്രി പറഞ്ഞു. മൂവീ മാന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണ്. നമ്മളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നത് പോലെയാണ് ആ വാക്കുകള്‍. പക്ഷേ അങ്ങനെ ചോദിച്ചു എന്നത് കൊണ്ട് ഒരുപാട് അങ്ങ് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങളാണ്… അവര് പലതും ചോദിക്കും. ഇപ്പോള്‍ എന്നോട് അഭിമുഖങ്ങളില്‍ പലതും ചോദിക്കുന്നില്ലേ? എനി

എന്നോടാണ് ചോദിക്കുന്നത് എങ്കില്‍ ഞാന്‍ ഇത്ര വലിയ പ്രശ്‌നമാക്കില്ല. അയാള്‍ ഒരു ചോദ്യം ചോദിച്ചു. ഞാന്‍ എന്റെ ഉത്തരം നല്‍കും. ഞാന്‍ വളരെ ലാഘവത്തോടെയായിരിക്കും മറുപടി നല്‍കുക. അത്തരം ചോദ്യങ്ങളെ മി ടൂ ആയി കൂട്ടാന്‍ പറ്റില്ല. പിന്നെ വേറെ ഒരു കാര്യമുണ്ട്. പെണ്ണുങ്ങളുടെ ആറ്റിട്യൂട് അനുസരിച്ചും ഇരിക്കും. വളരെ സ്‌ട്രോങ്ങ് ആയി നില്‍ക്കുന്ന ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചോദിക്കില്ല.

‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം. ‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ എന്നാണ് വിനായകന്‍ പറഞ്ഞത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ