ടെക്നിക്കൽ സൈഡിൽ ഒരു കോംപ്രമൈസും ചെയ്യാത്ത, കൃത്യമായ സിനിമാറ്റിക് വിഷൻ ഉള്ള ആളാണ് അദ്ദേഹം: ഗണപതി

തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’.

പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിനെ പോലെയൊരു നിർമ്മാതാവ് വന്നതുകൊണ്ട് സിനിമയ്ക്കുണ്ടായ ഗുണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ കൂടിയായ ഗണപതി.

സിനിമയെ കുറിച്ച് അത്രയും വിഷൻ ഉള്ള ആളായതുകൊണ്ട് തന്നെ ടെക്നിക്കൽ സൈഡിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഒരു നിർമ്മാതാവ് എന്ന നിലയിൽ സൗബിൻ ഷാഹിർ തയ്യാറായിരുന്നില്ലെന്നാണ് ഗണപതി പറയുന്നത്.

“ഒരു നടനും സംവിധായകനും നിർമാതാവിനുമപ്പുറം സൗബിക്ക സിനിമാറ്റിക്ക് വിഷനുള്ള ആളാണ്. സിനിമയെ അത്രത്തോളം സ്നേഹിക്കുന്ന സിനിമയെ കുറിച്ച് അത്രത്തോളം അറിവുള്ള ഒരു മനുഷ്യനാണ്. അങ്ങനെയുള്ള ഒരാൾക്കേ ഇങ്ങനെയൊരു സിനിമ നിർമിക്കാനുള്ള ചങ്കൂറ്റമുണ്ടാവുകയുള്ളൂ.

ടെക്നിക്കൽ സൈഡിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ആളാണ് സൗബിക്ക. ഞങ്ങൾക്ക് സുഷിനെ വേണമെന്ന് പറഞ്ഞപ്പോൾ സുഷിനെ കൊണ്ടു വന്നു. ഷൈജു ഖാലിദിനെ വേണമെന്ന് പറഞ്ഞപ്പോൾ ഷൈജുക്കയെ കൊണ്ടുവന്നു.

ചിദംബരത്തിന് പെട്ടെന്ന് ഇവരെയൊക്കെ അപ്രോച്ച് ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ട്. അവരിലേക്ക് നമ്മളെ എത്തിക്കുകയെന്നത് ഒരു നിർമാതാവിന്റെ പവറാണ്.

അത്രത്തോളം സിനിമയെ അറിയുന്ന ഒരാൾക്ക് മാത്രമേ അങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയുള്ളൂ. ഞാൻ ശരിക്കും സൗബിക്കക്ക് സല്യൂട്ട് കൊടുക്കുകയാണ്. ശരിക്കും ഒരു ഏട്ടനെ പോലെ തന്നെയായിരുന്നു

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസ ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങീ യുവതാരനിരയാണ് മഞ്ഞുമ്മൽ ബോയ്സിൽ അണിനിരക്കുന്നത്.

Read more