അഭിഷേകില്‍ നിന്ന് തട്ടിയെടുക്കേണ്ടത് ഐശ്വര്യയെ, പക്ഷേ ഐശ്വര്യ മുഴുവന്‍ പ്ലാസ്റ്റിക്കെന്ന് ഇമ്രാന്‍ ഹാഷ്മി, വിവാദം

ബോളിവുഡിലെ വിവാദങ്ങള്‍ മുളയ്ക്കുന്ന വേദിയാണ് കോഫി വിത്ത് കരണ്‍ പരിപാടി. ഷോയില്‍ അതിഥികളായെത്തുന്ന താരങ്ങള്‍ നടത്തിയ പല പ്രസ്താവനകളും പിന്നീട് വലിയ വിവാദമായി മാറാറുണ്ട്. ഇങ്ങനെ കോഫി വിത്ത് കരണ്‍ ഷോയിലെത്തിയ വിവാദമായ പ്രസ്താവന നടത്തിയൊരു നടനാണ്് ഇമ്രാന്‍ ഹാഷ്മി.

തന്റെ അമ്മാവനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമായിരുന്ന ഇമ്രാന്‍ ഹാഷ്മി ഷോയിലെത്തിയത്. ഷോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍. ഇതിനിടെയായിരുന്നു ഇമ്രാന്‍ വിവാദ പ്രസ്താവന. താന്‍ നല്‍കുന്ന പേരുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് ഇവരില്‍ നിന്നും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകാര്യം പറയാനായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടത്. ഇമ്രാന്‍ ഹാഷ്മി തിരഞ്ഞെടുത്ത പേര് അഭിഷേക് ബച്ചന്റേതായിരുന്നു.

അഭിഷേക് ബച്ചനില്‍ നിന്നും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന ചോദ്യത്തിന് ഇമ്രാന്‍ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ ഭാര്യ എന്നായിരുന്നു. നടി ഐശ്വര്യ റായ് ആണ് അഭിഷേകിന്റെ ഭാര്യ.

പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് എന്താണെന്ന ചോദ്യത്തിനും ഇമ്രാന്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. ഐശ്വര്യ റായിയുടെ പേരായിരുന്നു ഇതിന് താരം നല്‍കിയ മറുപടി. ഇമ്രാന്റെ വാക്കുകള്‍ വലിയ വിവാദമായി മാറുകയായിരുന്നു. സംഭവം ഐശ്വര്യയേയും അലോസരപ്പെടുത്തുന്നതായിരുന്നു.

പിന്നീടൊരിക്കല്‍ തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം വാക്കുകള്‍ എന്താണെന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി ഫേക്ക്, പ്ലാസ്റ്റിക് എന്നായിരുന്നു. നേരത്തെ ഇമ്രാന്‍ ഹാഷ്മി പറഞ്ഞ വാക്കുകളെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു ഐശ്വര്യ.