'ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ'; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികം ആശംസിച്ച് ദുൽഖ

മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. ഇന്ന് 46-ാം വിവാഹ വാര്‍ഷികമാണ് ഇരുവരുടെയും. ഇൻസ്റ്റഗ്രാമിലൂടെ താരം ഇരുവരുടെയും ചിത്രത്തോടെപ്പം ആശംസകൾ നേർന്നുകൊണ്ട് ഇക്കാര്യം പങ്കുവെയ്ക്കുകയായിരുന്നു.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

‘നിങ്ങൾക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു, ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു’ എന്ന് ദുൽഖർ കുറിച്ചു. ഏറ്റവും മനോഹരമായ ദമ്പതികൾ, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചത്.

കഴിഞ്ഞ ദിവസം നടൻ ‘അമ്മ സുൽഫത്തിന് പിറന്നാൾ ആശംസകൾ നേർന്നും പോസ്റ്റ് പങ്കുവച്ചിരുന്നു. ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ’ എന്നാണ് ചിത്രം പങ്കുവച്ച് ദുൽഖർ ഇൻസ്റ്റയിൽ കുറിച്ചത്.

Read more