ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ല പാതിയായിരിക്കും; വിവാഹ വാർഷികത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ദുൽഖർ സൽമാൻ

14-ാം വിവാഹവാർഷികത്തിൽ പങ്കാളി അമാലിന് വിവാഹവാർഷികാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. മനോഹരമായ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് ദുൽഖറിന്റെ ആശംസ.

’14 വർഷം മുമ്പ് ഇന്ന്, രണ്ടുവ്യത്യസ്ത വീടുകളിൽനിന്നുള്ള വ്യത്യസ്ത വ്യക്തികളായ രണ്ടുപേർ, നവദമ്പതികളായി ഒരു വേദിയിൽ ഒരുമിച്ചു നിന്നു. പേടിയും പ്രത്യാശയോടും വരാനിരിക്കുന്നതിൽ ആവേശഭരിതരുമായി. ഇന്ന് ഞങ്ങൾ മനോഹരമായൊരു വീടും ജീവിതവും ഒന്നിച്ച് കെട്ടിപ്പടുത്തു, അതും ജീവിതത്തിലെ വലിയ അനുഗ്രഹത്തോടൊപ്പം. ഇപ്പോൾ ഞങ്ങൾ കരിയറിലും വീട്ടിലും തനിച്ചും കൂട്ടായും സ്വപ്‌നങ്ങളെ പിന്തുടരുകയാണ്’

‘നിന്റെ മറുപാതിയായതിൽ ഞാൻ അനുഗ്രഹീതനും നന്ദിയുള്ളവനും അഭിമാനമുള്ളവനുമാണ്. ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ലപാതിയായിരിക്കും. എന്റെ പ്രാണന് 14-ാം വിവാഹവാർഷികാശംസകൾ. ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’ ദുൽഖർ കുറിച്ചു.

Read more