എപ്പോ വരുവന്നോ... എപ്പോ പോകുമെന്നോ... അറിയില്ല ആദ്യ സിനിമ തൊട്ട് കൂടെ കൂടിയതാണ്: അടുത്ത സുഹൃത്തിനെ കുറിച്ച് ദുൽഖർ സൽമാൻ

ഇന്ന് മലയാള സിനിമയിലെ യങ്ങ് സൂപ്പർ ഹിറോയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച ദുൽഖർ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദ്യ സിനിമയുടെ വർഷോപ്പ് മുതൽ തനിക്ക് ഒപ്പം കൂടിയ വ്യക്തിയാണ് സണ്ണി വെയ്ൻ.

തന്റെ ഏത് ലൊക്കേഷനിലാണെങ്കിലും സണ്ണി കറങ്ങി തിരിഞ്ഞ് എത്തുമെന്ന് മാത്രമല്ല ഒന്നിച്ച് ചെയ്ത എല്ലാ ചിത്രങ്ങളും ഓരോ ഓർമ്മപെടുത്തലാണെന്നാണ് ദുൽഖർ പറയുന്നത്. പക്ഷേ ആൾ എപ്പോ വരുമന്നോ എപ്പോ പോകുമെന്നോ… അറിയില്ല പക്ഷേ എല്ലാ കാര്യത്തിലും സപ്പോർട്ടുമായി കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴാണ് തനിക്ക് തന്റതായ അസിസ്റ്റൻ്റും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് തനിക്ക് ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് സണ്ണി വെയ്ൻ. അക്റ്റിങ്ങ് വർഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു അന്ന് തനിക്ക് ഫ്രണ്ട്സ് ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണെന്നും, ഇന്നും അതുപോലെ തന്നെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read more

തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്. ആ ചിത്രങ്ങൾ എല്ലാം തന്നെ വിജയമായിരുന്നെന്നും തൻ്റെ ലക്കി ചാം ആണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.