കേരളത്തില്‍ കാല് കുത്തിയാല്‍ കാല് തല്ലിയൊടിക്കും..; രണ്‍വീറിനും ജസ്പ്രീതിനുമെതിരെ ധ്യാന്‍ ശ്രീനിവാസന്‍

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന ഷോയില്‍ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ നടത്തിയ അശ്ലീല പരാമര്‍ശ വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഷോയ്ക്കിടെ മാതാപിതാക്കളെ കുറിച്ച് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയാണ് രണ്‍വീര്‍ വിമര്‍ശനമേറ്റതെങ്കില്‍ കേരളത്തെ പരിഹസിച്ചുള്ള പരാമര്‍ശമാണ് ജസ്പ്രീതിന് വിനയായത്.

”കേരളാ സാര്‍, 100% ലിറ്ററസി സാര്‍” എന്ന് ജസ്പ്രീത് പരിഹസിച്ചു കൊണ്ട് പറഞ്ഞതിനെതിരെ മലയാളികള്‍ കൂട്ടത്തോടെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തെ പരിഹസിച്ച ജസ്പ്രീതിനെതിരെ പ്രതികരിച്ചിരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘കേരളത്തില്‍ കാല് കുത്തിയാല്‍ അവന്റെ കാല് തല്ലിയൊടിക്കും’ എന്നാണ് ധ്യാന്‍ പറഞ്ഞത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജില്‍ എത്തിയപ്പോഴാണ് ധ്യാന്‍ യൂട്യൂബ് ചാനലുകളോട് പ്രതികരിച്ചത്. ജസ്പ്രീതിന്റെ പരാമര്‍ശത്തെ പറ്റിയായിരുന്നു ചോദ്യമെങ്കിലും രണ്‍വീറിന്റെ പേര് പറഞ്ഞായിരുന്നു ധ്യാന്‍ മറുപടി നല്‍കിയത്. അതേസമയം അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ഷോയുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം, ഷോയിലെ വിവാദ പരാമര്‍ശത്തില്‍ രണ്‍വീറിനും മറ്റ് വിധികര്‍ത്താക്കളായിരുന്ന സമയ് റെയ്ന, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് തുടങ്ങിയവര്‍ക്കെതിരേ ഗുവാഹത്തി പോലീസ് സമന്‍സ് അയച്ചതിനാല്‍ അറസ്റ്റ് ഭയന്ന് രണ്‍വീര്‍ മുന്‍കൂര്‍ ജാമ്യവും തേടിയിട്ടുണ്ട്.

Read more