ധര്‍മ്മജനാണ് എന്റെ വളര്‍ച്ചക്ക് പിന്നിലെന്ന് പറഞ്ഞു നടന്നു.. ഒടുവില്‍ ഞങ്ങള്‍ വഴക്കിട്ടു! തുറന്നുപറഞ്ഞ് ധര്‍മ്മജനും പിഷാരടിയും

രമേഷ് പിഷാരടിയും ധര്‍മ്മജനും തമ്മിലുള്ള സൗഹൃദവും അവര്‍ തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിയും മനസ്സിലാക്കാത്തവരില്ല. ഇരുവരുടെയും കുടുംബാംഗങ്ങളും തമ്മിലും സൗഹൃദമുണ്ട്. ഫണ്‍സ് അപ്പോണ്‍ എ ടൈമില്‍ കഴിഞ്ഞ ദിവസം അതിഥിയായി ധര്‍മ്മജന്‍ എത്തിയിരുന്നു. ഇരുവരും പങ്കിട്ട വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്

ധര്‍മ്മജനേയും തന്നേയും അറിയാവുന്ന ഒരു സുഹൃത്ത് സംസാരിച്ചതിനെക്കുറിച്ച് പരിപാടിയില്‍ വെച്ച് പിഷാരടി വെളിപ്പെടുത്തിയിരുന്നു. ധര്‍മ്മജന്‍ ചേട്ടന്‍ എവിടെയുണ്ടെന്നായിരുന്നു ചോദിച്ചത്. അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളര്‍ത്തിയത് എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. അതോണ്ട് ഞങ്ങള്‍ തെറ്റിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതെന്ത് വര്‍ത്തമാനമാണ്, അങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ ചേട്ടനല്ലേ ധര്‍മ്മുവിനെ കൊണ്ടുവന്നത് എന്നൊക്കെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഉടനെ തന്നെ ധര്‍മ്മജനേയും അദ്ദേഹം വിളിച്ചു.

പിഷാരടിയുടെ കാര്യം എന്നോട് അധികം ചോദിക്കരുത്. അവനിപ്പോള്‍ ജാഡയൊക്കെയാണ്, ഞാന്‍ സംസാരിക്കാറൊന്നുമില്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. അതെന്ത് പരിപാടിയാണ്, നിങ്ങള്‍ നല്ല കൂട്ടല്ലേ, ചേട്ടനില്ലെങ്കില്‍ പിഷാരടി ഒന്നുമാവില്ലന്നായിരുന്നല്ലോ, നിങ്ങള്‍ പ്രശ്നം തീര്‍ക്കൂയെന്നൊക്കെ പറഞ്ഞിരുന്നു. ഇല്ല് അത് ഞാന്‍ തീര്‍ക്കുന്നില്ല,

അപ്പോഴാണ് അദ്ദേഹം അടുത്ത പരിപാടി എന്നാണ്, പിഷാരടി ഇല്ലല്ലോ എന്നാല്‍ ഞാന്‍ വരട്ടെയെന്ന് ചോദിച്ചത്. ഞങ്ങള്‍ രണ്ടാളും ഒരു റൂമിലിരിക്കുമ്പോള്‍ സംഭവിച്ച കാര്യമാണിതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.