'മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളി നേരിടുന്നത്'

പ്രായവും കാലവും തോറ്റു പോകുന്ന വിസ്മയമാണ് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. ആരെയും വെല്ലുന്ന സ്റ്റൈലും ഗെറ്റപ്പുമായി, മലയാളത്തിന്റെ ആണ്‍സൗന്ദര്യ സങ്കല്‍പ്പം ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്ക തന്നെ. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളി നേരിടുന്നത് എന്നു പറയുകയാണ് പ്രമുഖ കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ്. കാരണം ഏത് ഡ്രസും മമ്മൂട്ടിയ്ക്ക് നന്നായി തന്നെ ചേരുമെന്നാണ് സമീറ പറയുന്നത്.

“ഞാന്‍ കടുത്ത മമ്മൂക്ക ഫാനാണ്. ഡാഡിക്കൂള്‍ സമയത്ത് വല്ലാത്ത എക്‌സൈറ്റ്‌മെന്റായിരുന്നു. വര്‍ഷങ്ങളായി മലയാളികളുടെ ഫാഷന്‍ ഐക്കണ്‍ ആണല്ലോ മമ്മൂക്ക. ഏത് ഡ്രസിട്ടാലും ആ ശരീരത്തില്‍ ചേരും ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നൂ. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ പരമാവധി ഡള്‍ ആക്കിയിട്ടാണ് കൊടുക്കാറ്.” ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സമീറ പറഞ്ഞു.

Image result for sameera saneesh mammmootty"

“വൈറ്റ് എലിഫന്റ്” എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സമീറ കോസ്റ്റ്യൂം ഡിസൈനറായി സിനിമയില്‍ തുടക്കമിട്ടത്. ആഷിഖ് അബുവിന്റെ “ഡാഡി കൂള്‍” ആയിരുന്നു മലയാളത്തിലെ ആദ്യ വര്‍ക്ക്. പിന്നീട് ആഗതന്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, സാള്‍ട്ട് & പേപ്പര്‍, ചാപ്പാ കുരിശ്, പ്രണയം, നോര്‍ത്ത് 24 കാതം,1983, ഇടുക്കി ഗോള്‍ഡ്, പ്രേമം, പത്തേമാരി തുടങ്ങി ഒട്ടനവധി വിജയചിത്രങ്ങളുടെ ഭാഗമായി സമീറ.