"അങ്ങനെയാണ് ക്ലൈമാക്‌സ് സീനിൽ ഞാൻ ക്യാമറ ചെയ്തത്"; ഷാജി കൈലാസ്

സുരേഷ് ഗോപി നായകനായി ഷാജി കൈലാസ് ഒരുക്കിയ ത്രില്ലർ ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിലെത്തിച്ച ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഷാജി കൈലാസ്. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിന്റെ ക്യമാറ ചെയ്തത് താനായിരുന്നെന്ന് അദ്ദേഹം പറയുന്നത്.

ചിന്താമണി കൊലക്കേസ് എന്ന സിനിമയുടെ അവസാന ഭാഗം ഷൂട്ട് ചെയ്യുമ്പോൾ താനാണ് ക്യാമറ ചെയ്തതെന്നും ക്യാമറ കൈകാര്യം ചെയ്യുന്നവർക്ക് ചില സീനുകൾ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ താൻ എടുത്ത് കാണിച്ച് കൊടുക്കാറുണ്ട്. അങ്ങനെയാണ് ചിന്താമണി കൊലക്കേസിൽ താൻ ക്യാമറമാൻ ആയത്. കാരണം കുഞ്ഞു റൂമായിരുന്നു അത്.

ടെലി ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യേണ്ടത്. മൊത്തം ഫോക്കസ് ഔട്ടായി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ താൻ ക്യാമറമാനോട് പറഞ്ഞു, മോനെ ഞാൻ എടുത്ത് തരാമെന്ന്. സീനുകളെയും സംഭാഷണങ്ങളെയും കുറിച്ച് അവർ കൃത്യമായി മനസിലാക്കിയാലേ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ. ചിലപ്പോൾ അവർക്ക് വിട്ടുപോകും. പക്ഷെ ആർട്ടിസ്റ്റുകൾ ഏത് സമയത്ത് ഡയലോഗ് പറയുമെന്ന് തനിക്ക് അറിയാം.

അതുകൊണ്ട് തന്നെ അത് എനിക്ക് ക്യാമറ വർക്ക് ചെയ്യാൻ പറ്റും. പിന്നെ കുറച്ച് നാൾ ക്യാമറ ഞാൻ പഠിച്ചിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവന, തിലകൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. അഭിഭാഷകനായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തിയത്