ചുരുളിയിലെ തെറികള്‍ പുതുതായി ഞങ്ങള്‍ കണ്ടെത്തിയതല്ല: ചെമ്പന്‍ വിനോദ്

ചുരുളി സിനിമയിലെ തെറികള്‍ പുതുതായി ഞങ്ങള്‍ കണ്ടുപിടിച്ചതല്ല ; തെറിയാണെന്ന് മനസിലാക്കി ആ ഭാഗം മാത്രം മുറിച്ചെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവരോട് ചെമ്പന്‍ വിനോദ് പറയുന്നു!

ചുരുളി എന്ന ലിജോ ജോസ് സിനിമ ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ക്ക് ഇനിയും നിറം മങ്ങിയിട്ടില്ല. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ്. ചുരുളിയിലെ തെറികള്‍ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നുവെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ സെന്‍സറിങ് ഇല്ലാത്തകൊണ്ടാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി മാത്രമുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷം സിനിമ പ്രദര്‍ശിപ്പിച്ചതെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

‘പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കു്‌നനത്. ഒടിടിയില്‍ സെന്‍സറിങ് ഇല്ലാത്തകൊണ്ടാണ് സിനിമ അവിടെ റിലീസ് ചെയ്തത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിക്ക് തിരക്കഥയൊരുക്കിയത് ചെമ്പന്‍ വിനോദാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ ചെമ്പന്‍ വിനോദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹര്‍ഷി എന്നാണ് ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ പേര്. ചിന്നു ചാന്ദ്‌നിയാണ് ചിത്രത്തില്‍ നായികയായിരിക്കുന്നത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. നാട്ടിന്‍ പുറത്തെ വഴി പ്രശ്‌നമാണ് സിനിമയുടെ ഇതിവൃത്തം.

ചെമ്പന്‍ വിനോദിന്റെ വീടിനടുത്ത് താമസിക്കുന്ന പ്രിയ സുഹൃത്തിന് ഭീമന്റെ വഴിയിലേതുപോലെ ഒരു വഴിപ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. ആ സംഭവം അറിഞ്ഞശേഷമാണ് ഒരു സിനിമയ്ക്കുള്ള കഥയുണ്ട് എന്ന് മനസിലാക്കി ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയത്.