വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചയ്ക്ക് പറയാം, ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്ഥമായത് ഭരണപക്ഷം കൂടിയാണ്: രേവതി സമ്പത്ത്

കെ.കെ ശൈലജ ടീച്ചറെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നടി രേവതി സമ്പത്ത്. തലമുറ മാറ്റം എന്നൊന്നും പറഞ്ഞ് ഇതിനെ നിസാരവത്കരിക്കേണ്ട, വൃത്തികെട്ട പുരുഷാധിപത്യം ആണ്. ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്ഥമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടിയാണ് എന്ന് രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പ്:

“തലമുറമാറ്റം” എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട. വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, അല്ലാതെ മറ്റ് നിസാരവത്കരണം ആവശ്യം ഇല്ല. ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്ഥമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടെ ആണ്..

രണ്ടിലെയും ആണ്‍ബോധങ്ങള്‍ ഒന്ന് തന്നെ… “പെണ്ണിനെന്താ കുഴപ്പം”എന്ന അടി വീണത് എവിടെയൊക്കെയാണെന്ന് ഇതില്‍ നിന്നും വ്യക്തം. ഇത് തെറ്റാണ്, ഹൃദയം തകര്‍ക്കുന്നതാണ്. ശൈലജ ടീച്ചറോട് സ്‌നേഹം മാത്രം.

അതേസമയം, കെ.കെ ശൈലജയെ പാര്‍ട്ടി വിപ്പ് ആയാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച ശൈലജ ടീച്ചര്‍ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു.