'എന്നെ വാങ്ങാൻ തക്ക സമ്പന്നരല്ല ബിജെപി'; പ്രതികരണവുമായി പ്രകാശ് രാജ്

നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് ബിജെപിയിൽ ചേർന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് പ്രകാശ് രാജ്. ‘ആശയപരമായി തന്നെ വാങ്ങാൻ തക്കവണ്ണം സമ്പന്നരല്ല ബിജെപി’ എന്നാണ് ഏകസിലൂടെ താരം പ്രതികരിച്ചത്.

Read more

ഹിന്ദുത്വ ഫാസിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന കലാകാരനാണ് പ്രകാശ് രാജ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താരം നിരവധി വേദികളിൽ ബിജെപിക്കെതിരെ സംസാരിക്കുന്നുണ്ട്.