'പലരും കല്യാണിയുടെ അമ്മയല്ലേ എന്ന് ചോദിക്കുന്നുണ്ട്..'; മകളോട് ഒപ്പമുള്ള സിനിമയെ കുറിച്ച് ബിന്ദു പണിക്കര്‍

താരപുത്രന്‍മാരുടെയും പുത്രികളുടെയും സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അതുപോലെ തന്നെ ഇവരുടെ സിനിമാ അരങ്ങേറ്റം എന്നാകും എന്ന് ചോദിച്ച് ആരാധകരും രംഗത്തെത്താറുണ്ട്. ബിന്ദു പണിക്കറുടെ മകള്‍ കല്യാണിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

കല്യാണിയുടെ ഡബ്‌സ്മാഷ് വീഡിയോകളും നൃത്ത വീഡിയോകളും പുറത്തു വന്നതോടെയാണ് കല്യാണിയും ബിന്ദു പണിക്കറിനൊപ്പം സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഉയര്‍ന്നത്. ഈ ചോദ്യങ്ങളോടെല്ലാം പ്രതികരിച്ചിരിക്കുകയാണ് ബിന്ദു പണിക്കര്‍ ഇപ്പോള്‍.

അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ല. അവള്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. ഈ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പഠനമാണല്ലോ ആദ്യം വേണ്ടത്. അത് നടക്കട്ടെ എന്നാണ് ബിന്ദു പണിക്കരുടെ മറുപടി. പഠനത്തിനായി കഴിഞ്ഞ മാസമാണ് കല്യാണി യുകെയിലേക്ക് പോയത്.

തന്നെ കാണുമ്പോള്‍ പലരും കല്യാണിയുടെ അമ്മയല്ലേ എന്ന് ചോദിക്കുന്നുണ്ട്. അത് താന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെയാണ് ചോദിക്കുന്നത് എന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്. അതേസമയം, മമ്മൂട്ടിക്കൊപ്പം ‘റോഷാക്ക്’ സിനിമയിലാണ് ബിന്ദു പണിക്കര്‍ ഒടുവില്‍ വേഷമിട്ടത്.