ആര്യയുമായി ലിവിംഗ് ടുഗദര്‍, ചിമ്പുവുമായി പ്രണയം, ആരും അവരെ സംരക്ഷിച്ചില്ല; നയന്‍താരയുടെ ജീവിതം വേദന നിറഞ്ഞതെന്ന് നടന്‍

നടി നയന്‍താരയുടെ ജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് നടന്‍ ബൈലവന്‍ രംഗനാഥന്‍. തമിഴ് സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബൈലവന്‍. തമിഴ് സ്റ്റാര്‍ എന്നൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈലവന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കരിയറിന്റെ തുടക്കകാലത്ത് നയന്‍ ചിലമ്പരസനെയാണ് പ്രണയിച്ചത്. അത് പരാജയപ്പെട്ടു. പിന്നെ സിനിമകളൊക്കെ ചെയ്തോണ്ടിരിക്കുന്നതിനിടയില്‍ പ്രഭുദേവയുമായി ഇഷ്ടത്തിലായി. ഇരുവരും വിവാഹനിശ്ചയം വരെ ആ ഇഷ്ടത്തെ കൊണ്ട് പോയി’.

എന്നാല്‍ തന്റെ ആദ്യഭാര്യയെയും അതിലുള്ള മക്കളെയും ഒഴിവാക്കി വരാന്‍ പ്രഭുദേവ മടിച്ചു. അത് നയന്‍താരയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് ആ ബന്ധവും അവസാനിക്കുന്നത്. ഇതിനിടയില്‍ കുറച്ച് കാലം നടന്‍ ആര്യയുടെ കൂടെ നയന്‍താര ലിവിംഗ് ടുഗദറായി ജീവിച്ചിരുന്നു. അത് മറക്കാന്‍ പറ്റില്ല.

ആര്യയും നയന്‍താരയും മലയാളികള്‍ കൂടിയായതിനാല്‍ തുടക്കത്തിലെ നല്ല സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിലേക്ക് വരെ അതെത്തി. അതിന് ശേഷമാണ് വിഘ്നേശ് ശിവനുമായി ഏഴ് വര്‍ഷത്തോളം പ്രണയിച്ചത്.

Read more

ജീവിതത്തില്‍ പല പ്രണയങ്ങളിലൂടെയും കടന്ന് പോയ നയന്‍താര ഓരോ തവണയും അവര്‍ തന്നെ സംരക്ഷിക്കുമെന്നും അവരുടെ കൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അതൊന്നും നടന്നില്ല. ബൈലവന്‍ കൂട്ടിച്ചേര്‍ത്തു.