'അത് വലിയ നഷ്ടമായി തോന്നി', ദൃശ്യം 2-വില്‍ അഭിനയിക്കാതിരുന്നത് പ്രതിഫലം കുറഞ്ഞതു കൊണ്ടോ? പ്രതികരിച്ച് ബിജു മേനോന്‍

ദൃശ്യം 2 സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ബിജു മേനോന്‍. പ്രതിഫലം കുറഞ്ഞതു കൊണ്ടാണ് താരം ദൃശ്യം 2 നിരസിച്ചത് എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ബിജു മേനോന്‍. സിനിമാ കണ്ടപ്പോള്‍ വലിയ നഷ്ടമായി തോന്നി എന്ന് താരം പറയുന്നു.

ദൃശ്യം 2-വില്‍ അഭിനയിക്കാന്‍ കഴിയാതെ പോയത് മറ്റൊരു സിനിമയുടെ തിരക്ക് വന്നതിനാലാണ്, പ്രതിഫലം കൂട്ടിയതാണ എന്നൊക്കെയുള്ള കാരണങ്ങള്‍ തന്നെ അറിയുന്നവര്‍ പറയില്ല. പക്ഷേ സിനിമാ കണ്ടപ്പോള്‍ വലിയ നഷ്ടമായി തോന്നി എന്നും ബിജു മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വന്‍ വിജയമായിരുന്നു. ദൃശ്യം ആദ്യ ഭാഗത്ത് ഉണ്ടായിരുന്ന താരങ്ങള്‍ കൂടാതെ അഞ്ജലി നായര്‍, മുരളി ഗോപി, സുമേഷ് ചന്ദ്രന്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. അതേസമയം, ആര്‍ക്കറിയാം ആണ് ബിജു മേനോന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മധു വാര്യര്‍ സംവിധാനം ചെയ്ത ലളിതം സുന്ദരം ആണ് റിലീസിന് ഒരുങ്ങുന്ന താരത്തിന്റെ പുതിയ ചിത്രം. മഞ്ജു വാര്യര്‍ ആണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലും നടന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.