പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ നമ്മള്‍ കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു; ഓര്‍മ്മകള്‍ പങ്കുവെച്ച് ഭദ്രന്‍

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെ അനുസ്മരിച്ച് സംവിധായകന്‍ ഭദ്രന്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രതാപ് എനിക്ക് പ്രിയങ്കരനായിരുന്നു.
എന്റെ അപ്പന്റെ ഫസ്റ്റ് കസിന്‍ ആയത് കൊണ്ട് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും സ്‌നേഹവും ആ രക്ത ബന്ധവും ഒക്കെ പ്രതാപിന്റെ വാക്കുകളില്‍ എന്നുമുണ്ടായിരുന്നു.
അഞ്ച് ദിവസം മുന്‍പ്, ഞങ്ങളുടെ പ്രിയ പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കെ,

വരാന്‍ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെയും, ചില വില്ലിനെക്കുറിച്ചും ഞാന്‍ criminate ചെയ്യപ്പെടണം എന്നൊക്കെയുള്ള പദങ്ങള്‍ വന്ന് പോയതായി ഓര്‍ക്കുന്നു.
ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ നമ്മള്‍ കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു.
പ്രതാപ് ചിലപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയേക്കാം. പക്ഷേ, ‘തകര ‘ ജീവിക്കും.

അതേസമയം, പ്രതാപ് പോത്തന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. . മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് അവസാനം അഭിനയിച്ച ചിത്രം. തകര. ചാമരം തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായി. ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശിക്കുന്നത്.