എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണെന്ന് ബീന ആന്റണി; നടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ആരാധകര്‍

നടി ബീന ആന്റണി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും കുറിപ്പും വൈറലാകുകയാണ്. കടുത്ത പനി പോലും വകവെക്കാതെ തന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്ന ബീന ആന്റണിയുടെ ഫോട്ടോയാണ് താരത്തിന്റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്‌തെ പറ്റൂവെന്ന അവസ്ഥയാണ്. സീരിയല്‍…. റെസ്റ്റ് എടുത്ത് ഇരിക്കാന്‍ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം.’ ബീന ചിത്രത്തിനൊപ്പം കുറിച്ചു.

കുറച്ച് ദിവസങ്ങളായി വൈറല്‍ ഫീവറിന്റെ പിടിയിലാണ്…’ ബീന ആന്റണി കുറിച്ചു. ബീന ആന്റണിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതും നിരവധി പേര്‍ കമന്റുമായി എത്തി. പെട്ടന്ന് സുഖം പ്രാപിക്കുന്നതിനായി ഞങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കുന്നുണ്ടെന്നാണ് ബീനയുടെ ആരാധകര്‍ കമന്റിലൂടെ കുറിച്ചത്.

പ്രാര്‍ഥനകള്‍ നേര്‍ന്നവര്‍ക്ക് ബീനയും നന്ദി അറിയിച്ചു. മൗനരാഗത്തിന് പുറമെ ആവണി എന്നൊരു സീരിയലിലും ബീന ആന്റണി പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അമ്മ വേഷമാണ് ആവണിയില്‍ ബീന ആന്റണിക്ക്.

Read more

അടുത്തിടെ ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിന് ബെല്‍സ് പള്‍സി രോഗം പിടിപെട്ടിരുന്നു. എന്നാല്‍ പിന്നീട് മനോജ് രോഗവിമുക്തനാവുകയും ചെയ്തു.