'വീണ്ടും നല്ല മുട്ടന്‍ പണി കിട്ടി..'; ആശുപത്രിയിലായി ബീന ആന്റണി

വീണ്ടും ആശുപത്രിയിലായി നടി ബീന ആന്റണി. ന്യുമോണിയ ബാധിച്ചാണ് താരം ആശുപത്രിയില്‍ ആയിരിക്കുന്നത്. തുടരെയുള്ള ചുമയെ തുടര്‍ന്നാണ് താന്‍ സ്‌കാന്‍ ചെയ്ത് നോക്കിയത്. അഞ്ച് ദിവസത്തേക്ക് റസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്.

”നല്ല മുട്ടന്‍ പണി കിട്ടി. ചേച്ചി ന്യുമോണിയ ആയിരിക്കും എന്ന് പലരും എനിക്ക് കമന്റ് ചെയ്തിരുന്നു. അപ്പോഴേ ഞാന്‍ അയ്യോ എന്ന് പറഞ്ഞു. കാരണം ഒരു ന്യുമോണിയ വന്ന ദിവസങ്ങള്‍ ആലോചിക്കുമ്പോള്‍, ഭീകരമായിരുന്നു. എന്തായാലും പിന്നെയും ന്യുമോണിയ വില്ലന്‍ ചെറുതായിട്ടൊന്ന് കടാക്ഷിച്ചിരിക്കയാണ്.”

”അഞ്ച് ദിവസം റെസ്റ്റ് ആണ്. വലിയ കുഴപ്പമൊന്നും ഇല്ല. സ്വയം കുറച്ചു നാള്‍ ആന്റിബയോട്ടിക്‌സ് എടുത്തിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ആശുപത്രിയില്‍ വന്നത്. ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. ഉടനെ പ്രശ്‌നം ആണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്തു. ഇപ്പോഴത്തെ ചുമ ആരും അങ്ങനെ നിസാരമായി കാണരുത്.”

”സ്വയം പൊടികൈകള്‍ ചെയ്യാനും നിക്കരുത്. വേഗം തന്നെ ഡോക്ടറെ കാണണം. സിടി സ്‌കാന്‍ എടുത്തപ്പോഴാണ് ന്യുമോണിയയുടെ കാര്യം അറിഞ്ഞത്. എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം. എന്തായാലും ഞാന്‍ കുറച്ചുനാള്‍ റസ്റ്റ് എടുക്കട്ടെ” എന്നാണ് ബീന ആന്റണി പറയുന്നത്.