50 ലക്ഷത്തിന്റെ വിഗ്, ഇടയ്ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റും, പറയാന്‍ പേടിയില്ല..; വെളിപ്പെടുത്തി ബാലയ്യ

ടോളിവുഡില്‍ ഒരുപാട് ആഘോഷിക്കപ്പെടുന്ന താരമാണ് നന്ദമുരി ബാലകൃഷ്ണ. താരത്തിന്റെ അതിനാടകീയത നിറഞ്ഞ സിനിമകളും ഫൈറ്റുകളും എന്നും ട്രോള്‍ പേജുകളില്‍ ഇടം നേടാറുണ്ട്. ഒപ്പം പൊതുവേദികളിലെ താരത്തിന്റെ പെരുമാറ്റവും ആരാധകരോട് ദേഷ്യപ്പെടുന്ന സ്വഭാവവും ശ്രദ്ധ നേടാറുണ്ട്.

എന്നാല്‍ തനിക്കെതിരെ എത്തുന്ന വിമര്‍ശനങ്ങളൊന്നും താരം ചെവി കൊള്ളാറില്ല. തന്റെ വിഗ്ഗിനെ കുറിച്ച് ബാലയ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ സിനിമ ഭഗവന്ത് കേസരിയുടെ പ്രമോഷനിടെയാണ് ബാലയ്യ സംസാരിച്ചത്. താന്‍ വിഗ് ധരിക്കുന്നുണ്ടെന്നും അത് തുറന്ന് പറയാന്‍ പേടിയില്ലെന്നും ബാലയ്യ വ്യക്തമാക്കി.

അതേസമയം, ബാലയ്യയുടെ വിഗ് സിനിമാ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. പല സിനിമകളിലും പല തരത്തിലുള്ള വിഗ്ഗുകളാണ് ബാലയ്യ ധരിക്കാറ്. അഖണ്ഡ എന്ന സിനിമയ്ക്ക് വേണ്ടി ബാലയ്യ ധരിച്ച വിഗ്ഗുകള്‍ക്ക് 50 ലക്ഷം രൂപ ചെലവായി എന്നാണ് മുമ്പൊരിക്കല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

മൂന്ന് വിഗ്ഗുകളാണ് സിനിമയില്‍ നടന്‍ ഉപയോഗിച്ചത്. ഇതിന് പുറമെ ഹെയര്‍ സ്‌റ്റൈലിസ്റ്റിന് നല്‍കിയ പ്രതിഫലം കൂടി ഉള്‍പ്പെടുത്തിയാണ് 50 ലക്ഷം രൂപ ചെലവ് വന്നത്. ബാലയ്യയുടെ കരിയറിലെ വമ്പന്‍ ഹിറ്റായിരുന്നു അഖണ്ഡ. 2017ല്‍ വിഗ്ഗുകള്‍ ഒഴിവാക്കി ബാലയ്യ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Read more

രാഷ്ട്രീയത്തില്‍ സജീവമായ സമയമായിരുന്നു അത്. മണിക്കൂറുകളോളം പ്രചാരണത്തിനും മറ്റും ജനങ്ങള്‍ക്കിടയില്‍ നില്‍ക്കേണ്ടതിനാല്‍ വിഗ് ബുദ്ധിമുട്ടാകും. ഇതിനാലാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല.