ഈ ചിരിക്കുന്ന മുഖം മാത്രമല്ല ഞങ്ങള്‍ ഓരോ കലാകാരന്മാര്‍ക്കും ഉള്ളത്, കഞ്ഞികുടി മുട്ടിക്കരുത് : അസീസ് നെടുമങ്ങാട്

ടെലിവിഷന്‍ താരം ബിനു അടിമാലിയെ മനഃപൂര്‍വ്വം ആരോ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് നടന്‍ അസീസ് നെടുമങ്ങാട്. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അസീസ് ബിനുവിനെ പറ്റി പങ്കുവച്ചത്.

കുറിപ്പ്

ഇപ്പോള്‍ കുറച്ചു ദിവസമായിട്ടു ബിനു അടിമാലിയെ ആരൊക്കെ കരുതി കൂട്ടി വളഞ്ഞിട്ടു ആക്രമിക്കുകയാണ്, അങ്ങനെ ചെയ്യുന്നവരോട് ഒരു അപേക്ഷ ഈ ചിരിക്കുന്ന മുഖം മാത്രമല്ല ഞങ്ങള്‍ ഓരോ കലാകാരന്മാര്‍ക്കും ഉള്ളത്, ഞങ്ങള്‍ക്കും ഉണ്ട് ഒരുപാട് പ്രശ്നങ്ങള്‍. ഇന്നലെ അടിമാലിയെ ഞാന്‍ കണ്ടു, ഒരുപാടു വിഷമമാണ് അവന്. യൂട്യൂബിലും ചില സ്റ്റേജ് പ്രോഗ്രാമിലും അദ്ദേഹത്തെ മാത്രം ആക്രമിക്കുന്നു. എന്റെ പ്രിയപെട്ടവരോട് ഒരു കാര്യം പറഞ്ഞോട്ടേ, കലാ പരിപാടികളില്‍ ഏത് ഇനം ആണെങ്കിലും ഒന്നില്‍ കൂടുതല്‍ പ്രാവിശ്യം നിങ്ങള്‍ ആസ്വദിക്കും. ഗാനങ്ങള്‍ വീണ്ടും വീണ്ടും നിങ്ങള്‍ ആവിശ്യപ്പെട്ട് ആസ്വദിക്കും, പക്ഷെ മിമിക്രി അങ്ങനെ അല്ല. ഒരു തവണ കണ്ടാല്‍ പിന്നെ ഒരിടത്തും ഞങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയില്ല.

Read more

വീണ്ടും പുതിയ സ്‌കിറ്റുകള്‍ ഉണ്ടാകണം. അങ്ങനെ എത്ര എത്ര സ്‌കിറ്റുകള്‍, നമ്മളും പച്ചയായ മനുഷ്യരാണ് കുടുംബവും പ്രാരാപ്തങ്ങളുമെല്ലാം ഉള്ളവരാണ്. ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നവരോട് മാത്രമായി പറയുകയാണ്, കഞ്ഞികുടി മുട്ടിക്കരുത് പ്ളീസ്’