സൂം കോളിലൂടെയാണ് കഥ കേള്‍ക്കുന്നത്, ഇത് ചെയ്യണമെന്ന് അമ്മയോട് പറഞ്ഞിരുന്നു: അപര്‍ണ ബാലമുരളി

നല്ല സ്‌ക്രിപ്റ്റും നല്ല കഥാപാത്രവുമാണെങ്കില്‍ മാത്രമേ സിനിമയെ കുറിച്ച് ബാക്കി കാര്യങ്ങള്‍ ചിന്തിക്കുകയുള്ളുവെന്ന് നടി അപര്‍ണ ബാലമുരളി. ‘ഇനി ഉത്തരം’ എന്ന ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യണമെന്ന് അമ്മയോട് പറഞ്ഞിരുന്നതായാണ് അപര്‍ണ പറയുന്നത്.

കോവിഡ് കാലത്ത് സൂം കോളിലൂടെയാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ കഥ കേള്‍ക്കുന്നത്. കേട്ടപ്പോള്‍ തന്നെ നല്ല കഥയാണെന്നും ഈ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടെന്നും അമ്മയോട് പറഞ്ഞിരുന്നു. ഇതില്‍ എത്ര വര്‍ക്ക് ചെയ്യേണ്ടിവരുമെന്നൊന്നും ചിന്തിച്ചിട്ടേയില്ല.

എത്ര നല്ല ത്രില്ലറാണെന്നും എത്ര നല്ല കഥാപാത്രമാണെന്നുമാണ് കഥ കേട്ടതു മുതല്‍ ചിന്തിച്ചത്. അതുകൊണ്ട് തന്നെ ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വലിയ താത്പര്യം തോന്നിയിരുന്നു എന്നാണ് അപര്‍ണ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യാന്‍ താത്പര്യമുണ്ടെന്നും അപര്‍ണ ബാലമുരളി പറഞ്ഞു. ജാനകിയും ഒരുകൂട്ടം പൊലീസുകാരും തമ്മിലുള്ള സംഘര്‍ഷമാണ് ഇനി ഉത്തരം എന്ന സിനിമ. സുധീഷ് രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.