സ്വയം നിര്‍മ്മിക്കുന്ന സിനിമകളില്‍ നായകനാകും, പ്രമോഷനില്ലാതെ സിനിമയും എത്തും! എന്തുകൊണ്ടാണ് മറ്റൊരു നടനെ പരിഗണിക്കാത്തത്; മറുപടിയുമായി അനൂപ് മേനോന്‍

താന്‍ ഒരുക്കുന്ന സിനിമകളിലും തിരക്കഥയിലും അനൂപ് മേനോന്‍ തന്നെയാണ് നായകനായി എത്താറുള്ളത്. അനൂപ് മേനോന്റെ തിരക്കഥയിലും ബാനറിലും ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ സിന്‍ഡ്രല്ല’യിലും താരം തന്നെയാണ് നായകന്‍. പ്രധാന വേഷത്തിലേക്ക് മറ്റൊരാളെ പരിഗണിക്കാത്തതിന് പിന്നിലുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍.

മറ്റൊരാളെ പ്രധാന വേഷത്തിലേക്ക് പരിഗണിച്ചു കൂടേയെന്ന് ചിലരെങ്കിലും പറയുമായിരിക്കും. എന്നാല്‍ മറ്റൊരു നടനെ സമീപിക്കാന്‍ തനിക്ക് 25 ലക്ഷം രൂപയില്‍ അധികം ചിലവഴിക്കേണ്ടി വരും. അതുകൊണ്ട് തന്റെ കൈവശമുള്ളത് ഉപയോഗിച്ച് താന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ്.

വലിയ വിജയമുണ്ടാക്കിയ ഒരു സംവിധായകനോ തിരക്കഥാകൃത്തോ നടനോ അല്ല താന്‍. ശരാശരിയില്‍ നിന്ന് ശരാശരിയിലേക്കും പിന്നീട് മികവിലേക്കും എത്താനും തെറ്റുകള്‍ തിരുത്താനുമാണ് താന്‍ ശ്രമിക്കുന്നത് എന്നാ അനൂപ് മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Read more

അതേസമയം, ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു പ്രമോഷനും നല്‍കാതെയാണ് ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. നേരത്തെ ‘പത്മ’ അടക്കമുള്ള അനൂപ് മേനോന്‍ ചിത്രങ്ങള്‍ യാതൊരു പ്രമോഷനും കൂടാതെ തിയേറ്ററുകളില്‍ എത്തിയിരുന്നു.