സൂപ്പര്‍ ഹിറ്റായ സിനിമയുടെ സെറ്റില്‍ മീന്‍കറി വെച്ചത് രഞ്ജിയേട്ടനാണ്, യൂണിറ്റിന് ഭക്ഷണം വാങ്ങാന്‍ പോലും പൈസ ഉണ്ടായില്ല: അനൂപ് മേനോന്‍

ബിഗ് ബജറ്റില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റായ ഒരു സിനിമയുടെ സെറ്റില്‍ മീന്‍ കറി വാങ്ങാന്‍ പോലും പൈസ ഉണ്ടായില്ലെന്ന് നടന്‍ അനൂപ് മേനോന്‍. സിനിമയില്‍ ചെറിയ റോളുകളില്‍ പോലും വലിയ ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നു. എന്നാല്‍ യൂണിറ്റിന് ഭക്ഷണം വാങ്ങാന്‍ പണമുണ്ടായില്ല എന്നാണ് അനൂപ് പറയുന്നത്.

വളരെ സൂപ്പര്‍ ഹിറ്റായ സിനിമ. കാറിന് കാറ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ഏത് സമയത്തും റെഡി ആയിരുന്ന സെറ്റാണ് ഇവരുടേത് എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. പത്ത് അംബാസിഡര്‍ വരുന്നു, മറ്റു പല വണ്ടികളും വരുന്നു, അത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍.

ചെറിയ റോളുകളില്‍ പോലും വലിയ ആര്‍ട്ടിസ്റ്റുകള്‍ വരുന്നു. എല്ലാം ഗ്രാന്റ് എന്ന് വിചാരിച്ച സെറ്റില്‍ ഒരു ദിവസം രാവിലെ രഞ്ജിയേട്ടനാണ് മീന്‍കറി വച്ചത്. കാരണം യൂണിറ്റിന് ഭക്ഷണം വാങ്ങാന്‍ കഴിവില്ല. അതൊക്കെ വച്ച് നോക്കുമ്പോള്‍ തങ്ങളുടെ ഈ തലമുറ എത്ര അനുഗ്രഹിക്കപ്പെട്ടതാണെന്ന് ആലോചിച്ച് നോക്കൂ.

ഏറ്റവും നല്ല ഭക്ഷണം, ഒരു തരത്തിലുള്ള പ്രശ്‌നവുമില്ല എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. അതേസമയം, ‘വരാല്‍’ ആണ് അനൂപ് മേനോന്റെതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അനൂപ് മേനോന്‍ ആണ്.