തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും അറിയില്ല ഇതൊക്കെ എന്തിനാണെന്ന്.. പ്രാകൃതമായ രീതിയാണ് ഇവിടെ: അനൂപ് മേനോന്‍

ഒരു വികസിത രാജ്യത്തില്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് ഹര്‍ത്താല്‍ ദിനത്തില്‍ ഇവിടെ നടക്കുന്നതെന്ന് നടന്‍ അനൂപ് മേനോന്‍. ഒരു ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ അതെന്തിനാണെന്ന് പലര്‍ക്കും അറിയില്ല. ‘വരാല്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്.

പൊളിറ്റിക്‌സ് വളരെ കൃത്യമായി ഫോളോ ചെയ്യുന്നയാളല്ല താന്‍. എഴുതാറുള്ള യൂഷ്വല്‍ സിനിമകളില്‍ നിന്നും മാറി മറ്റൊരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍ അതിലേക്ക് ഒരു സാധാരണക്കാരന്‍ എങ്ങനെ വീക്ഷിക്കുന്നുവോ അതാണ് വരാല്‍. തന്റെയൊരു ആഗ്രഹമാണ് വരാല്‍.

വളരെ സിമ്പിളായി പറയുകയാണെങ്കില്‍ ഇവിടെ ഒരു ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ അതെന്തിനാണെന്ന് പലര്‍ക്കും അറിയില്ല. ബസിന് കല്ലെറിയുന്നു, പൊതുമുതല്‍ കത്തിക്കുന്നു. ഒരു വികസിത രാജ്യത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്.

പൊതുമുതല്‍ നശിപ്പിക്കുക, നിഷ്‌കളങ്കരായ ആളുകളെ കൊല്ലുക തുടങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്ന കാര്യമുണ്ടാക്കി വെക്കുന്നത് പ്രാകൃതമായ രീതിയാണ്. തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും അറിയില്ല ഇതൊക്കെ എന്തിനാണെന്ന്. പൊളിറ്റിക്കല്‍ പാര്‍ട്ടീസ് റോഡില്‍ നിന്ന് അടികൂടുന്നതൊക്കെ വളരെ മോശമാണ്.

എന്തിനാണ് പ്രാകൃത സമൂഹത്തില്‍ നമ്മള്‍ നില്‍ക്കുന്നത്. ടെക്‌നോളജിയില്‍ നമ്മള്‍ ഒരുപാട് മുന്നോട്ട് വന്നു, എന്നിട്ടും നമ്മള്‍ അവിടെ തന്നെയാണ്. ഇത്തരത്തില്‍ ഒരു സാധാരണക്കാരന് തോന്നുന്ന കാര്യങ്ങളാണ് തന്റെ ചിന്തക്ക് പിന്നിലെന്നും അനൂപ് മേനോന്‍ പറഞ്ഞു.