ലിപ്‌ലോക്കും കൊറിയന്‍ ഗാനവും മാത്രമുള്ള സിനിമയല്ല ഇത്; അനിഖ പറയുന്നു

ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന്‍ ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഓ മൈ ഡാര്‍ലിംഗ്’. സിനിമയുടെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. ആ രംഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമായിരുന്നു എന്നാണ് അനിഖ പറയുന്നത്.

എന്നാല്‍ ചിത്രത്തിലെ ലിപ്‌ലോക്കിനെ കുറിച്ച് മാത്രമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് തന്നെ അസ്വസ്ഥമാക്കുന്നില്ലെന്ന് അനിഖ പറഞ്ഞു. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്. കഥയ്ക്ക് ആവശ്യമായിരുന്നു. സിനിമ കാണുമ്പോള്‍ മനസിലാകും എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്നാണ് അനിഖ പറയുന്നത്.

നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Kpop Contest India എന്നറിയപ്പെടുന്ന Kpop വേള്‍ഡ് ഫെസ്റ്റിവല്‍ ഇന്ത്യ 2022 വിജയികളായ മിക്സ്ഡപ്പ് ആണ് ചിത്രത്തില്‍ ‘ഡാര്‍ലിംഗ്’ എന്ന ഗാനത്തിന് അനിഖയ്ക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത്. കൊറിയന്‍ ഗായിക ലിന്‍ഡ ക്യുറോ തന്നെ വരികളെഴുതി ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ഗാനം ശ്രദ്ധ നേടിയിരുന്നു.