'ഫെയ്‌സ്ബുക്ക് ഒക്കെ ഇപ്പോള്‍ കുറേ അമ്മാവന്മാരാണ് ഉപയോഗിക്കുന്നത്'' മനസ്സ് തുറന്ന് അനിഖ സുരേന്ദ്രന്‍

 

ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രന്‍. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ബിഗ് സ്‌ക്രീനിലേക്ക് അനിഖ എത്തിയത്.

കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടയില്‍ ബാലതാരമായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തമിഴില്‍ അജിത്തിനൊപ്പവും രണ്ട് സിനിമകളില്‍ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത്.

 

അനിഖ പുതിയതായി നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും താരം ആ അഭിമുഖത്തില്‍ പങ്ക് വെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള ചോദ്യത്തില്‍ ഫേസ്ബുക്ക് ഒക്കെ ഇപ്പോള്‍ അമ്മാവന്മാരാണ് ഉപയോഗിക്കുന്നത് എന്നാണ് താരം മറുപടി നല്‍കിയത്.

താന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നും അനിഖ വ്യക്തമാക്കി. മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് മമ്മൂക്കയോടൊപ്പം നാല് സിനിമ ചെയ്തിട്ടുള്ളതിനാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നാണ് അനിഖ പറഞ്ഞത്.