ഞങ്ങൾ ലിവിംഗ് ടുഗദർ ആണ്, വിവാഹം പതുക്കെ മതിയെന്നാണ് തീരുമാനം: അനാർക്കലി മരിക്കാർ

2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. പിന്നീട് വിമാനം, ഉയരെ, ബി 32 മുതൽ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാർക്കലി നടത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ‘മന്ദാകിനി’, ‘ഗഗനചാരി’ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ചും, പ്രണയബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് അനാർക്കലി മരിക്കാർ. സിനിമയെ കുറിച്ച് നല്ല ധാരണയുള്ള കാമുകൻ ഉള്ളതുകൊണ്ട് തന്നെ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അവൻ കുറേ സഹായിക്കാറുണ്ടെന്നാണ് അനാർക്കലി പറയുന്നത്. എന്നാൽ പോസ്റ്റ് അപ്പോകാലിപ്റ്റോ- ഡിസ്ട്ടോപ്യൻ ഴോൺറെയിൽ പുറത്തിറങ്ങിയ ഗഗനചാരി എന്ന ചിത്രം താൻ സ്വയം തിരഞ്ഞെടുത്തതാണെന്നും അനാർക്കലി മരിക്കാർ പറയുന്നു.

എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന്‍ ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും” എന്നാണ് താരം പറയുന്നത്. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും. അവര്‍ രണ്ടു പേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വ്വമായി മാത്രമേ ഒറ്റയ്ക്ക് തെരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്.

ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്ത ശ്രദ്ധ.” എന്നാണ് അനാർക്കലി മരിക്കാർ പറയുന്നത്.

Read more