ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ പിടിച്ചെന്നൊക്കെ പറഞ്ഞാല്‍ നമുക്ക് ആരാണെന്ന് ഉറപ്പില്ല, നാട്ടുകാര്‍ പഞ്ഞിക്കിടും, പിന്നെ അയാളുടെ ജീവിതം തീര്‍ന്നില്ലേ: അനാര്‍ക്കലി

മോശം പെരുമാറ്റമുണ്ടാവുമ്പോള്‍ താന്‍ സ്തംഭിച്ച് പോവാറുണ്ടെന്ന് അനാര്‍ക്കലി മരിക്കാര്‍. മോശം അനുഭവം ഉണ്ടായിട്ടും പൊതുസ്ഥലങ്ങളില്‍ പ്രതികരിച്ചിരുന്നില്ലെന്ന് അനാര്‍ക്കലി പറയുന്നു. ‘സാറ്റര്‍ഡേ നൈറ്റിന്റെ പ്രൊമോഷന്‍ സമയത്ത് അവര്‍ പ്രതികരിച്ച പോലെ എനിക്ക് റിയാക്ട് ചെയ്യാന്‍ പറ്റില്ല’

പൊതുസ്ഥലങ്ങളില്‍ വെച്ച് അങ്ങനെ ഉണ്ടാവുമ്പോള്‍ അറിയാതെ പറ്റിയതാണോ എന്ന് തോന്നും. ബസിലൊക്കെ ഇങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിലും പെട്ടെന്ന് പ്രതികരിക്കാനും അടി കൊടുക്കാനുമുള്ള ധൈര്യം ഉണ്ടായിട്ടില്ല. അത്ര ബോള്‍ഡ് അല്ല. അവരറിയാതെ ആണെങ്കിലോ. ആ മനുഷ്യനെ നമ്മള്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് നാണം കെടുത്തുകയല്ലേ’

‘അത്ര ഉറപ്പാണെങ്കില്‍ മാത്രമേ പ്രതികരിക്കൂ. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ പിടിച്ചെന്നൊക്കെ പറഞ്ഞാല്‍ നമുക്ക് ഉറപ്പില്ല. ഇയാള്‍ എങ്ങനെയായിരിക്കും ചെയ്തതെന്ന്. അറിയാതെ തട്ടിയതാണെങ്കിലോ എന്ന്. നാട്ടുകാര്‍ എന്തായാലും ഇയാളെ പഞ്ഞിക്കിടും. പിന്നെ അയാളുടെ ജീവിതം തീര്‍ന്നില്ലേ. അയാള്‍ ചെയ്തില്ലെങ്കിലോ’

‘ഞാന്‍ മൂവ് ഓണ്‍ ചെയ്യും. അങ്ങനെ ചെയ്യരുത്. അപ്പോള്‍ തന്നെ റിയാക്ട് ചെയ്യുകയെന്നത് ബോള്‍ഡായ കാര്യമാണ്. അതെല്ലാവര്‍ക്കും ഇല്ല. അയാള്‍ ചെയ്തതില്‍ ഉറപ്പുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കും,’ അനാര്‍ക്കലി പറഞ്ഞു.

അഷറ്ഫ് ഹംസ സംവിധാനം ചെയ്ത സിനിമയാണ് സുലൈഖ മന്‍സില്‍. ലുക്മാന്‍ അവറാനാണ് സിനിമയിലെ നായകന്‍. ചെമ്പന്‍ വിനോദ്, ശബരീഷ്, മാമുക്കോയ തുടങ്ങിയവരും മറ്റ് വേഷങ്ങള്‍ ചെയ്യു