'ഫെയ്‌സ്ബുക്കിലെ കമന്റുകള്‍ വായിച്ച് അന്ന് കരഞ്ഞു': മനസ് തുറന്ന് അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. നടന്‍ ബാലയായിരുന്നു അമൃതയെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. മകള്‍, അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തനിക്ക് ഒരു പാഠമായിരുന്നെന്നും വളരെ ക്ലോസായി നിന്നവര്‍ മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നിന്നുള്ളു എന്നും അമൃത പറയുന്നു.

ഫെയ്‌സ്ബുക്ക് എടുത്ത് നോക്കുമ്പോള്‍ ഞാന്‍ കരയാറുണ്ട്. നമ്മളെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അപ്പോഴും എന്റെ കുടുംബവും അടുത്ത കൂട്ടുകാരുമാണ് കൂടെ നിന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്‌റ്റേജായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു.”

“ഒരുപാട് സ്വപന്ങ്ങളുള്ള വ്യക്തിയാണ് ഞാന്‍. അഭിരാമിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചും ഒരുപാട് സ്വപ്‌നങ്ങളുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്. നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കും.” വനിതയുമായുള്ള അഭിമുഖത്തില്‍ അമൃത പറഞ്ഞു.